Follow Us On

28

October

2020

Wednesday

കൊറോണ: പ്രതിസന്ധിയെ അതിജീവിക്കാനുള്ള സുപ്രധാന മാർഗത്തിലേക്ക് ശ്രദ്ധക്ഷണിച്ച് പാപ്പ

കൊറോണ: പ്രതിസന്ധിയെ അതിജീവിക്കാനുള്ള സുപ്രധാന മാർഗത്തിലേക്ക് ശ്രദ്ധക്ഷണിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: കൊറോണമൂലമുണ്ടായ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഏക മാർഗം സമൂഹത്തിലെ സകല വിഭാഗം ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുക എന്നതുമാത്രമാണെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പ. പൊതുസന്ദർശമധ്യേയുള്ള സന്ദേശത്തിലാണ്, ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കാനുള്ള സുപ്രധാന മാർഗത്തിലേക്ക് പാപ്പ ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. അനീതി വാണിരുന്നതും രോഗഗ്രസ്തവുമായ ഭൂതകാലത്തെ നാം പുനർനിർമിക്കരുതെന്നും പാപ്പ മുന്നറിയിപ്പ് നൽകി.

സാമൂഹിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും നിർണായക പങ്കുണ്ട്. സർക്കാർ ഉൾപ്പെടെ സകലരുടെയും സഹകരണം ഇതിന് അനിവാര്യമാണ്. നമ്മിൽ ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ, അതായത് കൂട്ടുത്തരവാദിത്തം ഏറ്റെടുക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടതിന്റെ പേരിൽ ആരുടെയും അഭിപ്രായങ്ങൾ പരിഗണിക്കാതെപോകരുത്.

പലപ്പോഴും ജനങ്ങളെക്കാൾ അല്ലെങ്കിൽ യഥാർത്ഥ സമ്പദ്ഘടനയെ ചലിപ്പിക്കുന്നവരെക്കാൾ വലിയ ധനകാര്യ സ്ഥാപനങ്ങളെയാണ് കൂടുതലായി ശ്രവിക്കുന്നത്. സാമൂഹ്യ പ്രസ്ഥാനങ്ങളെക്കാൾ പ്രാധാന്യം നൽകുന്നത് ബഹുരാഷ്ട്ര കമ്പനികൾക്കുമാണ്. സമാന്യ ജനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ബലഹീനരെക്കാൾ ബലവാന്മാരെയാണ് ശ്രവിക്കുന്നത്. ഇതല്ല വഴി, ഇതല്ല മാനവികമായ മാർഗം, ഇതല്ല യേശു പഠിപ്പിച്ച പാത.

വ്യക്തികളെ സ്വന്തം വീണ്ടെടുപ്പിന്റെ നായകന്മാരാകാൻ അനുവദിക്കാത്ത സാഹചര്യം നന്നല്ല. മഹാമാരിയുമായി ബന്ധപ്പെട്ട ചികിത്‌സാ രീതിയെക്കുറിച്ച് ചിന്തിക്കാം. ആശുപത്രികളിലോ അഭയാർത്ഥികേന്ദ്രങ്ങളിലോ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരേക്കാൾ നാം ശ്രവിക്കുന്നത് വലിയ മരുന്നുൽപ്പാദകരെയാണ്. ഇത് ശരിയായ മാർഗമല്ല. എല്ലാവരെയും ശ്രവിക്കണം, മുകളിലിരിക്കുന്നവരെയും താഴെയുള്ളവരെയും ഒരുപോലെ ശ്രവിക്കണം.

കോവിഡ് പ്രതിസന്ധിയിൽനിന്ന് ഉയർന്നുവരാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സംഭാവന അനിവാര്യമാണ്. ഒരുമിച്ചുള്ള മുന്നേറ്റമല്ലാതെ ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ നമുക്കാവില്ല. പ്രതിസന്ധിയെ മറികടക്കുക എന്നത് എല്ലാ വ്യക്തികളുടെയും യഥാർത്ഥ സംഭാവനയിൽനിന്ന് ഉരുത്തിരിയുന്ന മാറ്റമാണ്. ഇതിൽ വ്യക്തികൾ, കുടുംബങ്ങൾ, തൊഴിലാളികൾ എന്നിങ്ങനെ എല്ലാ വിഭാഗത്തിന്റെയും സംഭാവന ഉറപ്പാക്കിയില്ലെങ്കിൽ വിപരീതഫലം ഉണ്ടാകുമെന്നും പാപ്പ മുന്നറിയിപ്പ് നൽകി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?