Follow Us On

25

October

2020

Sunday

വിളിച്ചപേക്ഷിക്കുന്ന സകലർക്കും കർത്താവ് സമീപസ്ഥനാണ്; തിരുവചനത്താൽ ജനത്തെ ധൈര്യപ്പെടുത്തി ഇടയൻ

വിളിച്ചപേക്ഷിക്കുന്ന സകലർക്കും കർത്താവ് സമീപസ്ഥനാണ്; തിരുവചനത്താൽ ജനത്തെ ധൈര്യപ്പെടുത്തി ഇടയൻ

ഒറിഗൺ: കാട്ടുതീയുടെ കെടുതികൾ അനുഭവിക്കുന്ന അമേരിക്കൻ സംസ്ഥാനമായ ഒറിഗണിലെ ജനങ്ങളെ നേരിൽകണ്ടും അവർക്ക് ആശ്വാസമേകിയും പോർട്ട്‌ലാൻഡ് അതിരൂപതാ അധ്യക്ഷൻ ബിഷപ്പ് അലക്‌സാണ്ടർ കെ. സാമ്പിൾ. തന്നെ വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും കർത്താവ് സമീപസ്ഥനാണെന്ന സന്ദേശം പകർന്ന് അവരെ സധൈര്യരാക്കുകയും ചെയ്തു അദ്ദേഹം. കഴിഞ്ഞ ആഴ്ചകളിലായി സംസ്ഥാനത്ത് ഉണ്ടായ തീപിടുത്തത്തിൽ നൂറുകണക്കിന് ആളുകൾക്കാണ് വീടുകൾ നഷ്ടമായത്. ഇവരെല്ലാംതന്നെ, ഹൗസ് ഇൻഷൂറൻസ് ഇല്ലാത്ത ദരിദ്രരാണെന്നത് ദുരിതത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു.

എന്തുകൊണ്ടാണ് ഇത്തരം കഷ്ടപ്പാടുകൾ സംഭവിക്കുന്നതെന്ന് നമുക്ക് വിശദീകരിക്കാനാവില്ല. എന്നാൽ, ദൈവം ഒരു കാരണത്താലും കഷ്ടപ്പാടുകളും ദുരിതങ്ങളും മാത്രം അനുവദിക്കില്ല. യേശുവിന്റെ കഷ്ടപ്പാടുകളും മരണവുമാണ് ഇതിന്റെ ഏറ്റവും മഹത്തായ ഉദാഹരണം, അത് ക~ിനമേറിയതായിരുന്നെങ്കിലും വിശ്വാസികളെ രക്ഷയിലേക്കും നിത്യജീവനിലേക്കും നയിച്ചു. തന്നെ വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും കർത്താവ് സമീപസ്ഥനാണെന്നത് വിസ്മരിക്കരുത്.

ദൈവം ഈ സഹനങ്ങൾ കാണുന്നില്ലേയെന്ന് സംശയിക്കാതെ ക്രൂശിലേക്ക് നോക്കുക. ദൈവം നമ്മെ ഉപേക്ഷിച്ചിട്ടില്ലെന്ന് തിരിച്ചറിയണം. നമ്മെയെല്ലാം അവിടുന്ന് സ്‌നേഹിക്കുന്നുണ്ട്. ദൈവത്തിൽ ആശ്രയിക്കുക. അവിടുന്ന് നമ്മോടൊപ്പമുണ്ട്. തന്റെ വ്യക്തിപരമായ സാന്നിധ്യം മാത്രമല്ല, ക്രിസ്തുവിലുള്ള നമ്മുടെ എല്ലാ സഹോദരങ്ങളുടെയും സ്‌നേഹവും പ്രാർത്ഥനയും പിന്തുണയും അദ്ദേഹം വാഗ്ദാനംചെയ്തു.

സേക്രഡ് ഹാർട്ട് ദൈവാലയത്തിൽ ദിവ്യബലി അർപ്പിച്ചശേഷമാണ് കാട്ടുതീയുടെ കെടുതികൾ അനുഭവിക്കുന്നവരെ അദ്ദേഹം നേരിൽകണ്ടത്. പ്രകൃതിക്ഷോപവും മഹാമാരിയും രാഷ്ട്രീയ കലഹവും സാമൂഹിക ഭിന്നതകളും അനുഭവിക്കുന്നവരെ ദിവ്യബലിമധ്യേ പ്രത്യേകം അനുസ്മരിച്ച് പ്രാർത്ഥിക്കുകയും ചെയ്തു അദ്ദേഹം. തങ്ങൾക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് പങ്കുവെച്ച വിശ്വാസികൾക്കുമുന്നിൽ ബിഷപ്പും പലപ്പോഴും വികാരഭരിതനായി. കാട്ടുതീയിൽ വീട് നഷ്ടപ്പെട്ടവർക്ക് അഭയകേന്ദ്രവും ഭക്ഷണവും ഒരുക്കാനുള്ള ശ്രമത്തിലാണ് അതിരൂപതാ നേതൃത്വം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?