Follow Us On

20

October

2020

Tuesday

കത്തോലിക്കാ അധ്യാപകരോട് പാപ്പ: വിദ്യാർത്ഥികളെ വിശ്വാസജീവിതത്തിന്റെ സാക്ഷികളാക്കണം

കത്തോലിക്കാ അധ്യാപകരോട് പാപ്പ: വിദ്യാർത്ഥികളെ വിശ്വാസജീവിതത്തിന്റെ സാക്ഷികളാക്കണം

മനില: വിദ്യാർത്ഥികൾക്ക് ബൗദ്ധികമായ അറിവുകൾ പകർന്നുകൊടുക്കുക മാത്രമല്ല, അവരെ വിശ്വാസജീവിതത്തിന്റെ ഉത്തമസാക്ഷികളാക്കാനും അധ്യാപകർക്ക് കടമയുണ്ടെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഫിലിപ്പൈൻസിലെ കത്തോലിക്കാ വിദ്യാഭ്യാസ പ്രവർത്തകരുടെ സംഗമത്തിന് അയച്ച സന്ദേശത്തിലാണ്, പാപ്പ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘ഓൺലൈനി’ൽ ക്രമീകരിച്ച സംഗമത്തിൽ രാജ്യത്തെ 1500 കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള
പ്രതിനിധികളാണ് പങ്കെടുത്തത്.

സമർത്ഥരായ വിദ്യാർത്ഥികളെ രൂപപ്പെടുത്തുന്നതോടൊപ്പം അവരെ വിശ്വാസജീവിതത്തിന്റെ സാക്ഷികളായി വളർത്താനും കത്തോലിക്കാ അധ്യാപകർ ശ്രദ്ധവെക്കണം. വിദ്യാഭ്യാസം എന്നത് കാര്യങ്ങൾ ബൗദ്ധികമായി മനസിലാക്കുന്നതു മാത്രമാവരുത്. അതോടൊപ്പം, സുവിശേഷമൂല്യങ്ങളും ക്രൈസ്തവ ധാർമികതയും കുട്ടികൾ മനസിലാക്കുന്ന വേദിയാക്കി മാറ്റണം.

യുവജനങ്ങൾ സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഉത്തരവാദിത്തങ്ങൾ വിശ്വസ്തതയോടെ കൈകാര്യം ചെയ്യാൻ കെൽപ്പുള്ളവരായി വളരണം. അവർ ലോകത്തിൽ വിശ്വാസസാക്ഷികളായി തെളിഞ്ഞുനിൽക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?