Follow Us On

20

October

2020

Tuesday

ഇറാഖിലെ സഭയ്ക്ക് കൂടുതൽ ദൈവവിളികൾ അനിവാര്യം; യുവജനങ്ങളെ പ്രചോദിപ്പിച്ച് കർദിനാൾ ലൂയിസ് സാകോ

ഇറാഖിലെ സഭയ്ക്ക് കൂടുതൽ ദൈവവിളികൾ അനിവാര്യം; യുവജനങ്ങളെ പ്രചോദിപ്പിച്ച് കർദിനാൾ ലൂയിസ് സാകോ

ഏർബിൽ: ഇറാഖിലെ സഭയ്ക്ക് കൂടുതൽ ദൈവവിളികൾ അനിവാര്യമാണെന്ന് ഇറാഖി കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനും കൽദായ പാത്രിയർക്കീസുമായ കർദിനാൾ ലൂയിസ് റാഫേൽ സാക്കോ. ദൈവവിളികളുടെ എണ്ണത്തിൽ ഇറാഖിലുണ്ടാകുന്ന കുറവ് ചൂണ്ടിക്കാട്ടി തയാറാക്കിയ സന്ദേശത്തിലൂടെ വിശ്വാസീസമൂഹത്തോട് വിശിഷ്യാ, യുവജനങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

ദൈവവിളിക്ക് കാതോർക്കാൻ യുവജനങ്ങളോട് ആവശ്യപ്പെട്ട അദ്ദേഹം, ദൈവവിളി സ്വീകരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് കുടുംബങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. രാഷ്ട്രീയവും സാമൂഹികവുമായ കാരങ്ങളാലുണ്ടായ കുടിയേറ്റവും അസ്ഥിരതയും വൈദിക, സമർപ്പിത വിളികളിൽ ഗണ്യമായ കുറവുണ്ടാക്കി. അത് മാറേണ്ടത് ആത്യവശ്യമാണ്.

അതിന് കുടുംബങ്ങൾ തയാറാകണം. കുട്ടികളുടെ മനസിൽ വിശ്വാസത്തിന്റെ വിത്തുകൾ പാകാൻ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധവെക്കണം. കുട്ടികളിൽ നാമ്പിടുന്ന വിശ്വാസം പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും പരിപോഷിപ്പിക്കുകയും വേണം.

ഇറാഖിൽ ദൈവവിളിയോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. അതിനാൽ, ദൈവവിളിയോടുള്ള ആഭിമുഖ്യം യുവതലമുറയിൽ വളർത്താനുള്ള സാഹചര്യങ്ങൾ കൂടുതലായുണ്ടാവണം. ബിഷപ്പുമാരും വൈദികരും സമർപ്പിതരുമെല്ലാം ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. ഈ അധ്യയന വർഷത്തിൽ ക്രിസ്തുവിനോടും അവിടുത്തെ സഭയോടുമുള്ള സ്‌നേഹത്തിൽ ആഭിമുഖ്യം പുലർത്തുന്ന യുവജനങ്ങളെ ഞാൻ ക്ഷണിക്കുകയാണ്.

സ്‌നേഹിക്കുന്നവൻ എല്ലാം സ്വയം നൽകുന്നു. ആഴമേറിയതും ബോധപൂർവവുമായ സ്‌നേഹത്തിന്റെ പ്രവൃത്തിയാണ് ഈ സമർപ്പണം. ഇപ്രകാരം സഭയ്ക്കും സമൂഹത്തിനുമായി സമ്പൂർണ സമർപ്പണത്തിന് തയാറാകുന്നവരുടെ ജീവിതം പ്രകാശവും അർത്ഥവും നിറഞ്ഞതായിത്തീരുമെന്നും കർദിനാൾ സാക്കോ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?