Follow Us On

29

March

2024

Friday

സുറിയാനി ഭാഷയിലെ ആദ്ധ്യാത്മികത പുറത്തുകൊണ്ടുവരിക: മാര്‍ ജോര്‍ജ് ആലഞ്ചേരി

സുറിയാനി ഭാഷയിലെ ആദ്ധ്യാത്മികത പുറത്തുകൊണ്ടുവരിക: മാര്‍ ജോര്‍ജ് ആലഞ്ചേരി

നമ്മുടെ ആരാധനാ ഭാഷയായ സുറിയാനിയില്‍ ഉറഞ്ഞു കിടക്കുന്ന ആദ്ധ്യാത്മികതയെ പുറത്തുകൊണ്ടുവരണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘മാര്‍ കരിയാറ്റില്‍ സുറിയാനി അക്കാദമി’,  വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനക്രമ പാരമ്പര്യം ഉള്ളതാണ് സീറോ മലബാര്‍ സഭ എന്ന് അദ്ദേഹം സൂചിപ്പിച്ചു. മിശിഹാ രഹസ്യത്തിന്റെ  ആഘോഷമായ പരിശുദ്ധ കുര്‍ബാനയില്‍ സുറിയാനി ഭാഷയില്‍ പങ്കുകൊണ്ടവരായിരുന്നു ചാവറയച്ചനും അല്‍ഫോന്‍സാമ്മയും മറിയം ത്രേസ്യയും എവുപ്രാസ്യാമ്മയും അടക്കമുള്ള വിശുദ്ധര്‍ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളും ആരാധനക്രമത്തെ  സംബന്ധിച്ച മറ്റ് പ്രബോധനങ്ങളും മാതൃഭാഷയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ആരാധനാ ഭാഷയുടെ ഉപയോഗത്തെ തീര്‍ത്തും ഇല്ലാതാക്കിയിട്ടില്ലെന്ന് സ്വാഗതപ്രസംഗത്തില്‍ താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ചൂണ്ടിക്കാട്ടി.

മാര്‍ കരിയാറ്റില്‍ സുറിയാനി അക്കാദമിയുടെ ആദ്യഘട്ടമെന്ന നിലയില്‍ രൂപതയിലെ വൈദികര്‍ക്കു വേണ്ടി സംഘടിപ്പിച്ച ക്ലാസിന് റവ. ഡോ. മാത്യു കുളത്തിങ്കല്‍ നേതൃത്വം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?