Follow Us On

28

October

2020

Wednesday

തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ മൂലം ക്രിസ്ത്യന്‍ വിരുദ്ധത വളര്‍ത്തുന്നു

തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ മൂലം ക്രിസ്ത്യന്‍ വിരുദ്ധത വളര്‍ത്തുന്നു

ന്യൂഡല്‍ഹി: ഈ വര്‍ഷം ഓഗസ്റ്റില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ 31 ആക്രമണങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. ആക്രമണങ്ങളില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശില്‍ നിന്നും ഛത്തീസ്ഗട്ടില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യവ്യാപകമായി ലോക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്ക് രാജ്യം കടക്കുമ്പോഴാണ് ഇത്തരം സംഭവങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടാകുന്നത്.

ജനക്കൂട്ടത്തിന്റെ ഭീഷണിപ്പെടുത്തല്‍ മുതല്‍ കഠിനമായ ശാരീരിക ആക്രമണങ്ങള്‍ വരെയുള്ള ഇതില്‍ ഉള്‍പ്പെടുന്നു. ഓഗസ്റ്റ് അവസാന ആഴ്ചയില്‍ 18 സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതപരിവര്‍ത്തനം എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെങ്കിലും ഉത്തര്‍പ്രദേശിലെ ചില വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ മതപരിവര്‍ത്തനം നിയമവിരുദ്ധമായ പ്രവര്‍ത്തനമാണെന്ന് വിശേഷിപ്പിക്കുന്നു. ആരോഗ്യകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളുടെ നിലനില്‍പ്പുപോലും ഭീഷണിയാകുന്നതരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് ഒരു പുതിയ പ്രവണതയായി മാറിയിട്ടുണ്ട്.

ആഗസ്റ്റ് 30 ന് ഹിന്ദി ദിനപത്രമായ അമര്‍ ഉജ്വാലയിയലെ ഒരു വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു, ”റായ് ബറേലിയില്‍ മതപരിവര്‍ത്തനത്തെക്കുറിച്ചറിഞ്ഞ്‌  പോലീസ് എത്തി, ഏഴ് പേര്‍ അറസ്റ്റിലായി.” ”ക്രൈസ്തവ ഭവനങ്ങളില്‍ റെയ്ഡ്” അല്ലെങ്കില്‍ ”ബൈബിളുകള്‍ കണ്ടുകെട്ടി” ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രാദേശിക ദിനപത്രങ്ങളില്‍ വരാറുണ്ട്.
ഈ പത്രങ്ങള്‍ സ്ഥിരമായി ഉന്നയിക്കുന്ന ഇത്തരം തെറ്റായ അവകാശവാദങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ശത്രുത വളര്‍ത്തുന്നതിന് കാരണമാവുന്നു. മതപരിവര്‍ത്തനം നിയമവിരുദ്ധമായ പ്രവര്‍ത്തനമാണെന്ന് വിശ്വസിക്കാന്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ സാധാരണക്കാരെ പ്രേരിപ്പിക്കുന്നു.

ഉദാഹരണത്തിന്, ഓഗസ്റ്റ് 14 ന്, ചില മത തീവ്രവാദികളുടെ സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ഗ്രാമീണര്‍ മധ്യപ്രദേശിലെ ദാമോയിലെ ഒരു പാസ്റ്ററുടെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു. യേശുക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ച് മറ്റ് ഗ്രാമീണരുമായി അദ്ദേഹം പങ്കുവെക്കുന്നുവെന്ന് അക്രമികള്‍ ആരോപിച്ചു. പാസ്റ്ററിന് തലയ്ക്ക് പരിക്കേല്‍ക്കുകയും പല്ല് നഷ്ടപ്പെടുകയും ചെയ്തു. ഭാര്യയെയും 72 വയസുള്ള അമ്മയെയും ആക്രമിച്ചു. ആഗസ്റ്റ് 31 ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ രണ്ട് പാസ്റ്റര്‍മാര്‍ ഒരു സുഹൃത്തിന്റെ പുതിയ വീട് സന്ദര്‍ശിക്കുകയായിരുന്നു. ഉടനെ 80 ഓളം പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?