Follow Us On

28

March

2024

Thursday

സിസ്റ്റേഴ്‌സിന്‌ ഓണ്‍ലൈന്‍ ജേണലിസം കോഴ്സ്

സിസ്റ്റേഴ്‌സിന്‌ ഓണ്‍ലൈന്‍ ജേണലിസം കോഴ്സ്

കാഠ്മണ്ഡു: സന്യാസസമൂഹത്തിലെ അംഗങ്ങളുടെ ആശയവിനിമയ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കോണ്‍ഗ്രിഗേഷന്‍ ഓഫ് ഔവര്‍ ലേഡി ഓഫ് ചാരിറ്റി ഓഫ് ഗുഡ് ഷെപ്പേര്‍ഡ് ഓണ്‍ലൈന്‍ ജേണലിസം കോഴ്സ് സംഘടിപ്പിച്ചു. വൈശാലിയില്‍ സ്ഥിതിചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ്, റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (നിസ്‌കോര്‍ട്ട്) നടത്തിയ ”ന്യൂസ് റൈറ്റിംഗ് ആന്‍ഡ് റിപ്പോര്‍ട്ടിംഗ്” എന്ന ഒമ്പത് ദിവസത്തെ കോഴ്സിലാണ് സന്യാസിനികള്‍ പങ്കെടുത്തു.  ലോക്ക്ഡണ്‍ സമയത്ത് സഭാംഗങ്ങള്‍ക്കായി സംഘടിപ്പിച്ച രണ്ടാമത്തെ പരിപാടിയാണിത്.

സഭാംഗങ്ങളുടെ എഴുത്തും വായനാ വൈദഗ്ധ്യവും വര്‍ദ്ധിപ്പിക്കുന്നതിനാണ് കോഴ്സ് ലക്ഷ്യമിടുന്നതെന്ന് പ്രോവിന്‍ഷ്യാള്‍ സിസ്റ്റര്‍ പുഷ്പ ലൂയിസ് പറഞ്ഞു. നിസ്‌കോര്‍ട്ടിലെ കമ്മ്യൂണിക്കേഷന്‍, മീഡിയ ട്രെയിനര്‍ സുമിത് ധന്‍രാജാണ് ക്ലാസുകള്‍ നയിച്ചത്. ക്രിയേറ്റീവ് തലക്കെട്ടുകള്‍, ലേഖനങ്ങള്‍, വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ എങ്ങനെ എഴുതാമെന്നും വായന, വിശകലനം, റിപ്പോര്‍ട്ടിംഗ് കഴിവുകള്‍, ഇന്റര്‍വ്യൂ ടെക്‌നിക്കുകള്‍, വിവിധതരം ആശയവിനിമയ മാധ്യമങ്ങള്‍ എന്നിവയുടെ അടിസ്ഥാനകാര്യങ്ങളും കോഴ്സ് കൈകാര്യം ചെയ്തു.

വ്യാജ വാര്‍ത്തകള്‍, ജേണലിസത്തിലെ ആധുനിക പ്രവണതകള്‍ എന്നിവയെക്കുറിച്ചും കോഴ്സ് അവബോധം നല്‍കി. ഇന്നത്തെ സാഹചര്യത്തില്‍ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വിശകലന വീക്ഷണം ആവശ്യമാണ്. എങ്കില്‍ മാത്രമേ വ്യാജവാര്‍ത്തകളും യാഥാര്‍ത്ഥ വാര്‍ത്തകളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ സാധികുവെന്ന് നിസ്‌കോര്‍ട്ട് മീഡിയ കോളജിന്റെ ഇടക്കാല ഡയറക്ടര്‍ ഫാ. റോബിന്‍സണ്‍ റോഡ്രിഗസ് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?