Follow Us On

25

October

2020

Sunday

ബല്‍ജിയംമിഷണറി ഫാ. എറിക് ബ്രെയ് നിര്യാതനായി

ബല്‍ജിയംമിഷണറി ഫാ. എറിക് ബ്രെയ് നിര്യാതനായി

റാഞ്ചി: സെമിനാരി പ്രൊഫസറും പ്രസംഗകനും കുമ്പസാരക്കാരനും ഉപദേശകനുമായ ജെസ്യൂട്ട് വൈദികന്‍ ഫാ. എറിക് ബ്രെയ് നിര്യാതനായി. 79 വയസായിരുന്നു. ബെല്‍ജിയം സ്വദേശിയായ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. മൃതസംസ്‌കാര ചടങ്ങുകള്‍ റാഞ്ചി സെന്റ് ആല്‍ബര്‍ട്ട് കോളജില്‍ വെച്ച് നടന്നു. റാഞ്ചി ജെസ്യൂട്ട് ആര്‍ച്ച് ബിഷപ്പ് ഫെലിക്‌സ് ടോപ്പോ, ഖുന്തിയിലെ ബിഷപ്പ് ബിനായ് കണ്ടുല്‍ന, റാഞ്ചിയിലെ സഹായമെത്രാന്‍ തിയോഡോര്‍ മസ്‌കറന്‍ഹാസ്, ജെസ്യൂട്ട്‌സ് റാഞ്ചി പ്രവിന്‍ഷ്യാള്‍ ഫാ. അജിത് കുമാര്‍ സെസ്സ് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

”ബിഷപ്പുമാര്‍ക്കും വൈദീകര്‍ക്കും സന്യാസിനികള്‍ക്കും വിശ്വാസികളും ഫാ. എറിക് ബ്രെയിന്‍ എല്ലായ്‌പ്പോഴും   അനുകമ്പയുള്ള ഒരു പിതാവായിരുന്നു. അദ്ദേഹത്തിന്റെ ആത്മീയ പ്രഭാഷണങ്ങള്‍  വിവിധ മതവിഭാഗങ്ങളിലെ ആളുകളെ ആകര്‍ഷിച്ചുരുന്നു.”  സെന്റ് ആല്‍ബര്‍ട്ട് കോളജിന്റെ പ്രസിഡന്റ് ഫാ. ജോണ്‍ ക്രാസ്റ്റ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് പറഞ്ഞു. 1940 ഡിസംബര്‍ 10 ന് ബെല്‍ജിയത്തിലെ ഇസെഗെമിലാണ് ഫാ. ബ്രെയ് ജനിച്ചത്.  1979 ജൂണ്‍ 3 ന് ബെല്‍ജിയത്തിലെ ഹെവര്‍ലി എന്ന പട്ടണത്തില്‍ പുരോഹിതനായി. റാഞ്ചി പ്രോവിന്‍സ് അംഗമായ ഫാ. ബ്രെയ് 1965 ല്‍ ഒരു യുവ സെമിനാരിക്കാരനായാണ് ഇവിടെ എത്തിയാത്.

ദൈവശാസ്ത്രപഠനത്തിനായി അദ്ദേഹം പൂനെയിലെ ജ്ഞാന ദീപ വിദ്യാപീഠത്തിലേക്ക് പോയി. ബെല്‍ജിയത്തിലെ ലുവെനിലെ കത്തോലിക്കാ സര്‍വ്വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും മതപഠനത്തില്‍ ഡോക്ടറേറ്റും പൂര്‍ത്തിയാക്കി. ഫാ. എറിക് ബ്രെയ് കഴിഞ്ഞ 40 വര്‍ഷമായി റാഞ്ചിയിലെ സെന്റ് ആല്‍ബര്‍ട്ട് കോളജില്‍ ദൈവശാസ്ത്ര പ്രൊഫസര്‍, ഫോര്‍മാറ്റര്‍, ആത്മീയ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 12 വര്‍ഷം റാഞ്ചിയിലെ ഫാക്കല്‍റ്റി ഓഫ് തിയോളജിയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?