Follow Us On

25

October

2020

Sunday

ആന്ധ്രാപ്രദേശില്‍ ക്രിസ്തീയ തിരുസ്വരൂപങ്ങള്‍ നശിപ്പിച്ചു

ആന്ധ്രാപ്രദേശില്‍  ക്രിസ്തീയ തിരുസ്വരൂപങ്ങള്‍ നശിപ്പിച്ചു

ന്യൂഡല്‍ഹി: കിഴക്കന്‍ ഗോദാവരി ജില്ലയിലെ മണ്ഡപേട്ടയിലെ സെന്റ് മേരി മഗ്ദലന പള്ളിയിലെ യേശുവിന്റെയും മറിത്തിന്റെയും ഉണ്ണിയേശുവിന്റെയും പ്രതിമകള്‍ ചില അക്രമികള്‍ വികൃതമാക്കി. പോലീസ് അന്വേഷണം ആരംഭിച്ചതായി ടെലിഗു കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ഫാ. അര്‍ലഗദ്ദ ജോസഫ് പറഞ്ഞു. വിശാഖപട്ടണം അതിരൂപതയുടെ കീഴിലാണ് ഇടവക.

ദക്ഷിണേന്ത്യന്‍ സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ രാഷ്ട്രീയ പ്രേരിതമായ ആക്രമണങ്ങളായിട്ടാണ് ഇവ കാണുന്നതെന്ന് ഫാ. ജോസഫ് പറഞ്ഞു. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി ക്രിസ്ത്യന്‍ സമൂഹത്തിനായി നിരവധി നല്ല തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ജറുസലേമിലേക്കും മറ്റ് വിശുദ്ധ സ്ഥലങ്ങളിലേക്കുമുള്ള ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്കുള്ള സബ്‌സിഡി അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. മതസ്ഥലങ്ങള്‍ക്കെതിരായ ആക്രമണത്തെ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റവാളികള്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്നും പ്രതീക്ഷിക്കുന്നതതായി ഫാ. ജോസഫ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?