Follow Us On

25

October

2020

Sunday

വനത്തിലെ സന്യാസിനി പ്രസന്ന ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വനത്തിലെ സന്യാസിനി പ്രസന്ന ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജ്‌കോട്ട്: 41 വര്‍ഷമായി ഗുജറാത്ത് വനത്തില്‍ താമസിക്കുന്ന കത്തോലിക്കാ സന്യാസിനി പ്രസന്ന ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വസനസംബന്ധമായ അസുഖം മൂലമാണ് രാജ്‌കോട്ടിലെ ക്രൈസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്            കഴിഞ്ഞ ആറ് വര്‍ഷമായി 87 കാരിയായ സന്യാസിനി താമസിക്കുന്ന രാജ്‌കോട്ടിലെ ജുനാഗഡ് ഇടവകയിലെ വികാരി ഫാ. വിന്‍സെന്റ് കണ്ണാട്ട് പറഞ്ഞു. പ്രാദേശിക ബിഷപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് 2014 മുതല്‍ പ്രസന്നാ ദേവി ജുനാഗഡ് സെന്റ് ആന്‍സ് കാത്തോലിക് ദൈവാലയത്തിന്റെ കാമ്പസില്‍ താമസമാരംഭിച്ചത്.

റോം അംഗീകാരമുള്ള സീറോ-മലബാര്‍ സഭയിലെ സന്യാസിനിയാണ് പ്രസന്ന ദേവി. കേരളത്തില്‍ ജനിച്ച അന്നകുട്ടിയെന്ന പ്രസന്നാ ദേവി സന്ന്യാസജീവിതം ആരംഭിക്കുന്നത് താന്‍ ചേര്‍ന്ന സന്യാസസമൂഹം നിയമപരമായ പ്രശ്‌നങ്ങള്‍ കാരണം ഇല്ലാതായതോടെയാണ്. ഇന്ത്യന്‍ സന്യാസജീവിതം വളരെ ആകര്‍ഷിക്കപ്പെട്ടതിനാലാണ് മറ്റൊരു സഭയില്‍ ചേരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു. കോണ്‍വെന്റ് ജീവിതത്തിനുശേഷം, ഇന്ത്യന്‍ സന്യാസിമാരുടെ ജീവിതം പഠിക്കുകയും നിരവധി ക്രിസ്ത്യന്‍ ആശ്രമങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തത് അവരെ സന്ന്യാസ ജീവിതത്തിലേക്ക് നയിക്കാന്‍ കാരണമായി.

ഗിര്‍ണാര്‍ വനങ്ങളിലെ ഒരു കുന്നിന്‍ മുകളില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രസന്ന ദേവിക്ക് ധാരാളം ആരാധകരുണ്ട്, അവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. അവരുടെ കുടിലില്‍ സന്ദര്‍ശിക്കാനും അനുഗ്രഹം നേടാനും അനേകം പേര്‍ എത്തിയിരുന്നു. സന്ദര്‍ശകരില്‍ ഭൂരിഭാഗം പേര്‍ക്കും ക്രിസ്തുവിനെ അറിയില്ല.  ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് സന്യാസി പറഞ്ഞു. കാരണം ക്രിസ്തു നമുക്ക് വേണ്ടി അനുഭവിച്ച വേദന നാം അനുഭവിച്ചില്ലെങ്കില്‍ പരിവര്‍ത്തനത്തിന് ഒരു വിലയുമില്ലെന്ന് തനിക്ക് തോന്നുന്നതായി അവര്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?