Follow Us On

25

October

2020

Sunday

എന്‍എസ്എസ് അവാര്‍ഡ് സിസ്റ്റര്‍ വില്യം പര്‍മറിന്

എന്‍എസ്എസ് അവാര്‍ഡ് സിസ്റ്റര്‍ വില്യം പര്‍മറിന്

ന്യൂഡല്‍ഹി: 2018-2019 വര്‍ഷത്തെ എന്‍എസ്എസ് അവാര്‍ഡിന് മറ്റ് 48 പേര്‍ക്കൊപ്പം സിസ്റ്റര്‍ വില്യം പര്‍മര്‍ അര്‍ഹയായി. രാഷ്ട്രപതി ഭവനില്‍ നിന്ന് വെര്‍ച്വല്‍ മോഡ് വഴി സിസ്റ്റര്‍ വില്യം പര്‍മറിനും മറ്റുള്ളവര്‍ക്കും ദേശീയ സേവന പദ്ധതി അവാര്‍ഡ് രാഷ്ട്രപതി നല്‍കി. യൂണിവേഴ്‌സിറ്റി, പ്ലസ് ടു, എന്‍എസ്എസ് യൂണിറ്റുകള്‍, അവരുടെ പ്രോഗ്രാം ഓഫീസര്‍മാര്‍, എന്‍എസ്എസ് വോളന്റിയര്‍മാര്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ ലഭിച്ചത്. കാര്‍മലൈറ്റ് സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി അംഗമായ സിസ്റ്റര്‍ പര്‍മാറിന് അവരുടെ മാതൃകാപരവും പ്രശംസനീയവുമായ സാമൂഹിക സേവനത്തെ മാനിച്ചാണ് അവാര്‍ഡുകള്‍ നല്‍കുന്നതെന്ന്  യുവജന മന്ത്രാലയം പത്രക്കുറിപ്പില്‍ പറയുന്നു.

സര്‍വ്വകലാശാലകള്‍, കോളേജുകള്‍, സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവ കമ്മ്യൂണിറ്റി സേവനത്തിന് നല്‍കിയ സമഗ്ര സംഭാവനകളെ അംഗീകരിക്കുന്നതിന് ഫെഡറല്‍ യൂത്ത് അഫയേഴ്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് കീഴിലുള്ള യുവജനകാര്യ വകുപ്പ് വാര്‍ഷിക അവാര്‍ഡുകള്‍ നല്‍കുന്നത്.മണിപ്പൂരിലെ സേനാപതി ജില്ലയിലെ മാരാമിലെ ഡോണ്‍ ബോസ്‌കോ കോളജ് എന്‍എസ്എസ് യൂണിറ്റ് 1 ന്റെ പ്രോഗ്രാം ഓഫീസറാണ് സിസ്റ്റര്‍ പര്‍മര്‍. 39 കാരിയായ സന്യാസിനി ഇപ്പോള്‍ ഡോണ്‍ ബോസ്‌കോ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു.

കോളജ് പ്രിന്‍സിപ്പല്‍ ഫാ. കെ.ഓ. സെബാസ്റ്റ്യന്റെ പിന്തുണയോടെ കോളജിന്റെ എന്‍എസ്എസ് യൂണിറ്റ് ദത്തെടുത്ത റാംലംഗ് ഗ്രാമത്തില്‍ സ്വച്ഛ് ഭാരത് അഭിയാന്റെ (ക്ലീന്‍ ഇന്ത്യ കാമ്പെയ്ന്‍) ഭാഗമായി പൊതു ടോയ്ലറ്റുകളും വാട്ടര്‍ ടാങ്കുകളും പണിയുന്നകയും നന്നാക്കുകയും ചെയ്തു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ സിസ്റ്റര്‍ പര്‍മര്‍ സാക്ഷരതാ പരിപാടികള്‍ നടത്തുകയും 19,900 വൃക്ഷത്തൈകള്‍ നട്ടുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യ-രോഗപ്രതിരോധ പരിപാടികള്‍, എച്ച്‌ഐവി / എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക അവബോധ റാലികള്‍, മുതിര്‍ന്നവരുടെ സാക്ഷരതാ പരിപാടികള്‍, മലേറിയ നിര്‍മാര്‍ജ്ജന പരിപാടികള്‍ എന്നിവയിലൂടെ സമീപ ഗ്രാമങ്ങളെ പരിവര്‍ത്തനം ചെയ്യാനും സിസ്റ്റര്‍ ശ്രമിക്കുന്നു.പൊതു കക്കൂസുകള്‍, മൂത്രപ്പുരകള്‍, വെയിറ്റിംഗ് ഷെഡുകള്‍, ഡ്രെയിനേജുകള്‍, കമ്പോസ്റ്റ് കുഴികള്‍, കളങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ കന്യാസ്ത്രീ പ്രദേശവാസികളെ സഹായിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?