Follow Us On

29

March

2024

Friday

പാപ്പ- ഡുഡ കൂടിക്കാഴ്ച: പേപ്പൽ അഭിനന്ദനത്തിന് നന്ദി രേഖപ്പെടുത്തി പോളിഷ് പ്രസിഡന്റ്

പാപ്പ- ഡുഡ കൂടിക്കാഴ്ച: പേപ്പൽ അഭിനന്ദനത്തിന് നന്ദി രേഖപ്പെടുത്തി പോളിഷ് പ്രസിഡന്റ്

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുമായി പോളിഷ് പ്രസിഡന്റ് ആൻഡ്രജ് ഡുഡ നടത്തിയ കൂടിക്കാഴ്ചയിൽ പോളണ്ടിൽനിന്നുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമൻ മുതൽ കുടുംബമൂല്യങ്ങൾക്ക് പോളിഷ് ഭരണകൂടം നൽകുന്ന പ്രാധാന്യംവരെ ചർച്ചയായെന്ന് റിപ്പോർട്ടുകൾ. വിശുദ്ധ ജോൺപോൾ രണ്ടാമന്റെ ജന്മശതാബ്ദി, സ്വതന്ത്ര തൊഴിലാളി പ്രസ്ഥാനമായ ‘സോളിഡാർനോ’ (സോളിഡാരിറ്റി) സ്ഥാപിതമായതിന്റെ 40-ാം വാർഷികം എന്നിവയോട് അനുബന്ധിച്ചാണ് ഡുഡ വത്തിക്കാനിലെത്തി പാപ്പയെ സന്ദർശിച്ചത്.

‘സഭയുടെ ദൗത്യവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളാണ് ചർച്ചയിൽ പ്രധാനമായും ഇടംപിടിച്ചത്. അതിൽ കുടുംബത്തിന്റെ ഉന്നമനവും ചെറുപ്പക്കാരുടെ വിദ്യാഭ്യാസവും ഉൾപ്പെടുന്നു. അതോടൊപ്പം നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥ, പ്രാദേശിക സാഹചര്യം, സുരക്ഷ എന്നിവ പോലുള്ള ചില അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്തു,’ വത്തിക്കാൻ പ്രസ് പ്രസ്താവനയിൽ അറിയിച്ചു.

കുടുംബമൂല്യങ്ങൾക്ക് പ്രാധാന്യം നൽകി സമീപകാലത്തായി പോളിഷ് ഭരണകൂടം കൈക്കൊണ്ട നടപടികളെ കൂടിക്കാഴ്ചയിൽ പാപ്പ പ്രത്യേകം പരാമർശിച്ചെന്ന് പോളിഷ് പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കി: ‘കുട്ടികൾക്ക് ജന്മമേകാൻ കുടുംബങ്ങളെ പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ആവിഷ്‌ക്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പദ്ധതികളെക്കുറിച്ച് പാപ്പ സംസാരിച്ചു. പരിശുദ്ധ സിംഹാസനം അതേക്കുറിച്ച് അറിഞ്ഞതിൽ സന്തോഷമുണ്ട്. ഞാൻ നന്ദി രേഖപ്പെടുത്തുന്നു’

കൂടുതൽ കുട്ടികൾക്ക് ജന്മമേകുന്ന കുടുംബങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ പോളിഷ് ഭരണകൂടം ആരംഭിച്ച ‘ഫാമിലി 500 ‘പദ്ധതി ശ്രദ്ധേയമാണ്. കൂടാതെ, തിരഞ്ഞെടുപ്പ് സമയത്ത് ഡൂഡ ഒപ്പുവെച്ച ‘ഫാമിലി ചാർട്ടറും’ വലിയ ചർച്ചയായിരുന്നു. സ്വവർഗ വിവാഹം, സ്വവർഗ ദമ്പതികൾ കുട്ടികളെ ദത്തെടുക്കൽ എന്നിവയെ എതിർക്കുന്ന ‘ഫാമിലി ചാർട്ടറി’ൽ സ്വവർഗ ലൈംഗീകയുടെ ആശയങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനെക്കുറിച്ചും വാദ്ഗാനം ചെയ്തിട്ടുണ്ട്.

കൊറോണ മഹാമാരി ആരംഭിച്ചശേഷം പാപ്പ സ്വീകരിച്ച ആദ്യത്ത പ്രസിഡന്റാകാൻ ഭാഗ്യം ലഭിച്ചതിലുള്ള സന്തോഷവും അദ്ദേഹം പ്രസ്താവനയിൽ രേഖപ്പെടുത്തി. ഭാര്യ, അഗത കോർനഹൗ സർഡുഡയും കൂടിക്കാഴ്ചയിൽ സന്നിഹിതയായിരുന്നു. ദാമ്പത്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന പ്രസിഡന്റിനും ഭാര്യയ്ക്കും, പരിശുദ്ധ ദൈവമാതാവിന്റെ ഛായാചിത്രത്തിനൊപ്പം തന്റെ ചാക്രീക ലേഖനങ്ങൾ ഉൾപ്പെടെയുള്ള പേപ്പൽ ഡോക്യുമെന്റുകളും സമ്മാനിച്ചു.

പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനെയും ആർച്ച്ബിഷപ്പ് പോൾ ഗല്ലഗറിനെയും അദ്ദേഹം സന്ദർശിച്ചു. തുടർന്ന്, വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ കബറിടത്തിൽ അർപ്പിച്ച ദിവ്യബലിയിലും പങ്കുകൊണ്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?