Follow Us On

25

October

2020

Sunday

ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം; ആഹ്വാനവുമായ സ്‌പോർട്‌സ് സെലിബ്രിറ്റി

ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം; ആഹ്വാനവുമായ സ്‌പോർട്‌സ് സെലിബ്രിറ്റി

വാഷിംഗ്ടൺ ഡി.സി: ക്രിസ്തുകേന്ദ്രീകൃതമായ ജീവിതം നയിച്ച് സമൂഹത്തിൽ മാതൃകാ വ്യക്തിത്വങ്ങളായി മാറണമെന്ന് യുവജനങ്ങളോട് ആഹ്വാനംചെയ്ത് പ്രശസ്ത ‘അമേരിക്കൻ ഫുട്‌ബോൾ’ താരം ഹാരിസൺ ബട്ക്കർ. നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ 55-ാമത് കോളജ് കൗൺസിൽ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു, കാൻസാസ് സിറ്റി ചീഫ്‌സിന്റെ സ്റ്റാർ കിക്കറായ അദ്ദേഹം. ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും നൈറ്റ്‌സ് ഓഫ് കൊളംബസ് അംഗംകൂടിയായ ബട്കർ ആഹ്വാനംചെയ്തു.

ഞായറാഴ്ചകളിലോ സ്വകാര്യമായോ മാത്രം പ്രകടിപ്പിക്കാനുള്ളതല്ല നമ്മുടെ വിശ്വാസം. സഭയിൽ കൂടുതൽ സജീവമാകേണ്ട സമയമാണിത്. നമ്മുടെ ജനതയ്ക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ പങ്കെടുത്തുകൊണ്ട് ക്രിസ്തുവിനെ നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഭാമക്കളെന്ന നിലയിൽ നമ്മുടെ ചുമതല ഏറ്റെടുക്കേണ്ട സമയമാണിത്.

ദൈവസ്‌നേഹത്തിന് പൂർണമായും കീഴടങ്ങുമ്പോൾ മാത്രമേ ഈ ഭൂമിയിലെ നമ്മുടെ യുദ്ധം വിജയിക്കൂ. സാമൂഹ്യ ജീവിതയാത്രയിൽ സമ്മർദങ്ങൾ നേരിടേണ്ടി വരിക സ്വാഭാവീകം. എന്നാൽ, ലോകത്തെ വീരപുരുഷന്മാരുടെ ഗണത്തിൽ എണ്ണപ്പെടാൻ അത് കാരണമാകണമെന്നില്ല. എങ്കിലും കൂടുതൽ പ്രവർത്തിക്കുകയും കൂടുതൽ സജജീവമാകുകയും വേണം.

ഇരുളടഞ്ഞ ലോകത്തിൽ വെളിച്ചമായി മാറാനുള്ള തുടക്കത്തിന് ഉചിതമായ ഇടമാണ് നൈറ്റ്‌സ് ഓഫ് കൊളംബസ്. സ്റ്റേഡിയത്തിലെ ശോഭയുള്ള ലൈറ്റുകൾക്ക് പുറത്ത്, ആരാധകർക്കും ഒരു കളിക്കാരൻ എന്ന നിലയിലുള്ള പ്രശസ്തിക്കും അപ്പുറം ഈ ഭൂമിയിലെ എന്റെ ഏറ്റവും വലിയ സ്വപ്‌നം എന്നത് എന്റെ കുടുംബത്തെ സ്വർഗത്തിൽ എത്തിച്ചേരാൻ സഹായിക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ വിശ്വാസയാത്രയെക്കുറിച്ച് ബട്കർ പങ്കുവെച്ചതും ശ്രദ്ധേയമായി: ‘ജോർജിയ ടെക്കിലെ സഹപാഠിയുടെ പ്രചോദനമാണ് എന്റെ വിശ്വാസജീവിതത്തിൽ നിർണായകമായത്. സുഹൃത്തിന്റെ ജീവിതസാക്ഷ്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, എന്റെ ജീവിതത്തെ ദൈവത്തിൽ കേന്ദ്രീകരിച്ച് പുനഃക്രമീകരിക്കുകയായിരുന്നു.’ കോവിഡ് പ്രോട്ടോക്കോൾമൂലം ഓൺലൈനിലായായിരുന്നു കോൺഫറൻസ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?