Follow Us On

25

October

2020

Sunday

യു.എസ് സുപ്രീംകോടതി ജഡ്ജി: അമി കോണി ബാരറ്റ്‌ നാമനിർദേശം ചെയ്യപ്പെട്ടു; പ്രതീക്ഷയോടെ പ്രോ ലൈഫ് ജനത

യു.എസ് സുപ്രീംകോടതി ജഡ്ജി: അമി കോണി ബാരറ്റ്‌ നാമനിർദേശം ചെയ്യപ്പെട്ടു; പ്രതീക്ഷയോടെ പ്രോ ലൈഫ് ജനത

വാഷിംഗ്ടൺ ഡിസി: യു.എസ് സുപ്രീംകോടതി ജസ്റ്റീസ് റൂത്ത് ഗിൻസ്‌ബെർഗ് നിര്യാതയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് അടിയുറച്ച കത്തോലിക്കാ വിശ്വാസിയും ഏഴ് മക്കളുടെ അമ്മയുമായ ജസ്റ്റീസ് അമി കോണി ബാരറ്റ് നാമനിർദേശം ചെയ്യപ്പെടുമ്പോൾ വലിയ പ്രതീക്ഷയിലാണ് യു.എസിലെ പ്രോ ലൈഫ് സമൂഹം. ചിക്കാഗോ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഴാം അപ്പീൽ സർക്യൂട്ട് കോടതി ജസ്റ്റീസായ അമി കോണിയെ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രീം കോടതിയിലേക്ക് നാമനിർദേശം ചെയ്തത്.

അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ അമി കോണി സുപ്രീംകോടതിലെത്തുന്നത് ഗർഭച്ഛിദ്ര നിരോധന നീക്കങ്ങൾക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷ. ഗർഭച്ഛിദ്രം, ആരോഗ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ യാഥാസ്ഥിതിക നിലപാടുകളിൽ ഉറച്ച വിധിപ്രസ്താവത്തിലൂടെ ശ്രദ്ധേയയായ ജസ്റ്റീസ് അമി കോണിക്ക്, ഭരണഘടനാ ശിൽപ്പികൾ യഥാർത്ഥ്യത്തിൽ ലക്ഷ്യംവെച്ച കാര്യങ്ങൾ നടപ്പാക്കുന്ന ‘ഒറിജിനലിസ്റ്റ്’ എന്ന് വിശേഷണവുമുണ്ട്.

22 അംഗ സെനറ്റ് ജുഡീഷറി കമ്മിറ്റിയും തുടർന്ന് നൂറംഗ സെനറ്റും വോട്ടെടുപ്പിലൂടെ നാമനിർദേശം അംഗീകരിച്ചാൽ സുപ്രീംകോടതിയിൽ ഒൻപതാമത്തെ ജഡ്ജിയായി മാറും ജസ്റ്റീസ് അമി. ഒൻപത് ജഡ്ജിമാരാണ് സുപ്രീം കോടതിയിലുള്ളത്. ഈ നിയമനം സാധ്യമായാൽ യാഥാസ്ഥിതിക വിഭാഗത്തിന് മേൽക്കൈ കിട്ടും- ഒൻപതു ജഡ്ജിമാരിൽ ആറു യാഥാസ്ഥിതികരും മൂന്നു ലിബറലുകളും എന്ന നിലയിലാകും. ജഡ്ജിമാരുടെ നിയമം ആജീവനാന്തപദവി ആയതിനാൽ സുപ്രധാന നയങ്ങളിൽ ദീർഘകാലം ഈ മേൽക്കൈ ലഭിക്കും. അതാണ് പ്രൊ ലൈഫ് സമൂഹത്തിന്‌ പ്രതീക്ഷ പകരുന്നത്.

48 വയസുകാരിയായ ജസ്റ്റീസ് അമി ഏഴ് കുട്ടികളുടെ അമ്മയുമാണ്. ഇതിൽ രണ്ടുപേരെ അമി- ജെസെ ബാരറ്റ് ദമ്പതികൾ ഹെയ്തിയിൽനിന്ന് ദത്തെടുത്തതാണ്. നിയമവിദഗ്ധനായ ഭർത്താവ് ജെസെ ബാരറ്റ് മുൻ ഫെഡറൽ പ്രോസിക്യൂട്ടറും ഇന്ത്യാനയിലെ അസിസ്റ്റന്റ് അറ്റോർണി ജനറലുമായിരുന്നു. ‘പീപ്പിൾ ഓഫ് പ്രയിസ്’ എന്ന കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനത്തിൽ അംഗവുമാണ് അമി.

നോട്രെഡാം ലോ സ്‌കൂളിൽനിന്നാണ് നിയമ ബിരുദം നേടിയത്. ജസ്റ്റീസ് ലോറൻസ് സിൽബർമാൻ, ജസ്റ്റീസ് അന്റോണിൻ സ്‌കാലിയ എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. നോട്രെഡാം ലോ സ്‌കൂളിൽ പ്രൊഫസറായി സേവനം ചെയ്ത കാലത്ത് രണ്ടു തവണ ‘ബെസ്റ്റ് പ്രൊഫസർ ഓഫ് ദ ഇയർ’ പുരസ്‌ക്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?