Follow Us On

28

March

2024

Thursday

ഗ്ലോബല്‍ മ്യൂസിക് പ്രോജക്ടുമായി ഡോണ്‍ ബോസ്‌കോ സ്‌കൂള്‍.

ഗ്ലോബല്‍ മ്യൂസിക് പ്രോജക്ടുമായി ഡോണ്‍ ബോസ്‌കോ സ്‌കൂള്‍.

കൊല്‍ക്കത്ത: വ്യത്യസ്തമായ ഒരു സംഗീത വിരുന്നുമായി പാര്‍ക്ക് സര്‍ക്കസിലെ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍  സംഗീത വിഭാഗം. 32 രാജ്യങ്ങളില്‍ നിന്നുള്ള 80 കലാകാരന്‍മാര്‍ പാടിയ ഒരു ഗാനാണിത്. സ്‌നേഹം, പ്രത്യാശ, ഐക്യം എന്നിവയുടെ സന്ദേശം പ്രചരിപ്പിക്കുകയാണ് ലോകമെമ്പാടുമുള്ള കലാകാരന്മാര്‍ ഒത്തുചേരുന്ന ഒരു പരിപാടിയുടെ ലക്ഷ്യം. കോളജ് സംഗീത വിഭവം മേധാവി പീറ്റര്‍ ഗോമസാണ് പരിപാടി ഏകോപിപ്പിച്ചത്. മെയ് മാസം മുതല്‍ ഗോമസും സംഘവും ഈ പദ്ധതിക്കായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു.

1985 ല്‍ ക്വിന്‍സി ജോണ്‍സ്, മൈക്കല്‍ ജാക്‌സണ്‍, മൈക്കല്‍ ഒമാര്‍ട്ടിയന്‍, ലയണല്‍ റിച്ചി എന്നീ കലാകാരന്മാര്‍ ഒത്തുചേര്‍ന്ന് ആഫ്രിക്കന്‍ ക്ഷാമം പരിഹരിക്കുന്നതിനായി നിര്‍മ്മിച്ച ‘ വി ആര്‍ ദ വേള്‍ഡ്’ എന്ന ഗാമാണ് ഇവര്‍ പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ആഗോള ബന്ധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഗാനം പുനര്‍നിര്‍മ്മിക്കുന്നതെന്നും സംഗീതവും വോക്കല്‍ ഭാഗങ്ങളും തങ്ങള്‍ സൃഷ്ടിച്ചതാണെന്നും ഗോമസ് പറയുന്നു. ബ്രസീലില്‍ നിന്നുള്ള മാര്‍ട്ടിന്‍ഹോ-സിന്‍ഹോയാണ് ഈ പ്രോജക്റ്റിനായി വീഡിയോ നിര്‍മ്മാണം നടത്തിയിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?