Follow Us On

29

November

2020

Sunday

പശുവിനെ കൊന്നുവെന്നാരോപിച്ച് ഏഴ് ആദിവാസി ക്രിസ്ത്യാനികളെ അക്രമിച്ചു.

പശുവിനെ കൊന്നുവെന്നാരോപിച്ച് ഏഴ് ആദിവാസി ക്രിസ്ത്യാനികളെ അക്രമിച്ചു.

സിംദെഗ, ജാര്‍ഖണ്‍ഡ്: പശുവിനെ കൊന്ന് മാംസം വില്‍പന നടത്തിയെന്നാരോപിച്ച് ഏഴ് ആദിവാസി ക്രിസ്ത്യാനികളെ ഒരു സംഘം ഹിന്ദുവര്‍ഗീയവാദികള്‍ അക്രമിച്ചു. ഗോത്ര ക്രിസ്ത്യാനിയായ ഏഴു പേരയാണ് അവരുടെ ഗ്രാമത്തില്‍ പ്രവേശിച്ച് 25 ലധികം ആളുകള്‍ വടികളും ഇരുമ്പു കമ്പികളുമുപയോഗിച്ച് അക്രമിച്ചത്. ”ക്രിസ്ത്യാനികള്‍ ഒരു പശുവിനെ കൊന്ന് മാംസം വിറ്റു എന്നാണ് അക്രമികളുടെ വാദം. എന്നാല്‍ ആരും പശുക്കളെ കൊന്നിട്ടില്ലെന്ന് പറഞ്ഞുവെങ്കിലും അവര്‍ വെറുതെവിട്ടില്ല. ജനക്കൂട്ടം അവരെ അര കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. പോകുന്നുവഴി മര്‍ദ്ദിക്കകയും ‘ജയ് ശ്രീ റാം’എന്ന് ചൊല്ലാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് അവരുടെ തലമുടിയുടെ ചിലഭാഗങ്ങള്‍ ജനക്കൂട്ടം ഷേവ് ചെയ്യുകയും ചെയ്തു.” അക്രമത്തിനിരായായ ദീപക് കുല്ലു പറഞ്ഞു.

2005 ലെ നിയമം പ്രകാരം ജാര്‍ഖണ്ഡില്‍ പശു കശാപ്പ് നിരോധിച്ചതാണ്. പോലീസ് ഇവരുടെ വീടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും പശു കശാപ്പിന്റെ ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല പിന്നീട് എല്ലാവരെയും വിട്ടയച്ചു. അക്രമത്തിനിരയായവരുടെ പരാതിയില്‍ പോലീസ് കേസെടുത്തതായി പോലീസ് സൂപ്രണ്ട് ഷംസ് തബ്രെസ് പറഞ്ഞു. പ്രഥമ പ്രതികളായ ഒമ്പത് പേരില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പേരറിയാത്ത മറ്റു പത്തുപേരെയും കൂടി ഉടന്‍ തന്നെ അറസ്റ്റുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ഇത് മനുഷ്യന്റെ അന്തസിനെ അപമാനിക്കുന്ന നിഷ്ഠൂരമായ പ്രവൃത്തിയാണെന്ന് സിംഡെഗയിലെ ബിഷപ്പ് വിന്‍സെന്റ് ബാര്‍വ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?