Follow Us On

29

November

2020

Sunday

കര്‍ണാടകയില്‍ പോലീസ് കുരിശുകള്‍ പോളിച്ചു നീക്കി

കര്‍ണാടകയില്‍ പോലീസ് കുരിശുകള്‍ പോളിച്ചു നീക്കി

ചിക്കബല്ലാപുര: കര്‍ണാടകയിലെ ചിക്കബല്ലാപുര ജില്ലയിലെ സുസായ് പല്യയിലെ സെന്റ് ജോസഫ് കത്തോലിക്കാ  ദൈവാലയ ഇടവകയ്ക്കടുത്തുള്ള കുന്നില്‍ നിന്ന് 15 കുരിശുകള്‍ കര്‍ണാടക സംസ്ഥാനത്തെ പോലീസ നീക്കം ചെയ്തു.
ക്രിസ്ത്യാനികള്‍ക്കെതിരെ അസഹിഷ്ണുത വര്‍ദ്ധിപ്പിക്കുന്നതിനുള്ള കരുതിക്കൂട്ടി നടത്തി ഒരു പ്രവര്‍ത്തിതയാണിതെന്ന് ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ പറഞ്ഞു. മൊത്തം 173 ഏക്കറോളും വിസ്തൃതിയുള്ള ഒരു മേച്ചില്‍ പ്രദേശമായ ഇവിടെ ഹിന്ദു ക്ഷേത്രങ്ങളുമുണ്ടെങ്കിലും ഒരേക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കൂരിശുകള്‍ മാത്രമാണ് പൊളിച്ച് നീക്കിയതെന്ന് ബിഷപ് പറഞ്ഞു.

കുന്നിന്‍ മുകളിലുള്ള 32 മീറ്റര്‍ നീളമുള്ള പ്രാധാനകുരിശും കുന്നിന്‍ മുകളിലേക്കുള്ള വഴിയില്‍ സ്ഥാപിച്ചിരുന്ന ഏഴ് മീറ്റര്‍ നീളമുള്ള 14 കുരിശുകളുമാണ് പോലീസ് നീക്കം ചെയ്തത്. ഒത്തുകൂടിയ നൂറുകണക്കിന് ഇടവകക്കാര്‍ക്ക് മുന്നൂറിലധികം വരുന്ന പൊലീസകരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ആറ് മണിക്കൂര്‍ നീണ്ട പ്രവര്‍ത്തി ഞെട്ടലോടും ഭയത്തോടും കൂടിയാണ് വീക്ഷിച്ചത്.

ക്രിസ്ത്യാനികള്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റം ചെയ്തുവെന്നും അനുവാദമില്ലാതെയാണ് കുരിശുകള്‍ സ്ഥാപിച്ചതെന്നുമാണ് ഉദ്യോഗസ്ഥരുടെ ആരോപണം. എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതായി ഇടവക വികാരി ഫാ. ആന്റണി ബ്രിട്ടോ രാജന്‍ പറഞ്ഞു.

”അഞ്ച് പതിറ്റാണ്ടിലേറെയായി ഞങ്ങള്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥിക്കുന്നതിനായി സ്ഥലം ഉപയോഗിക്കുന്നു, പ്രത്യേകിച്ചും നോമ്പുകാലത്ത്. കത്തോലിക്കരെ കൂടാതെ, മറ്റ് മതങ്ങളില്‍ നിന്നുള്ളവരും പ്രാര്‍ത്ഥനയ്ക്കായി മല സന്ദര്‍ശിക്കുന്നു.” അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹൈക്കോടതി ഉത്തരവ് പാലിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടെങ്കിലും അത്തരം ഉത്തരവ് കാണിക്കാന്‍ വിസമ്മതിച്ചതായി ഫാ. ആന്റണി പറഞ്ഞു.

കര്‍ണ്ണാടകയില്‍ ഇത്തരത്തില്‍ കുരിശു നീക്കം ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. മാര്‍ച്ചില്‍ സമാനമായ ഒരു സംഭവത്തില്‍  ക്രിസ്തുവിന്റെ പ്രതിമയും 14 കുരിശുകളും ബെംഗളൂരു ജില്ലയിലെ മഹിമ ബെട്ടയിലെ ഒരു ക്രിസ്ത്യന്‍ ശ്മശാന സ്ഥലത്ത് നിന്ന് പോലീസ് നീക്കം ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?