Follow Us On

29

November

2020

Sunday

ക്രിസ്ത്യാനികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഛത്തീസ്ഘട്ട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ക്രിസ്ത്യാനികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഛത്തീസ്ഘട്ട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: ഛത്തീസ്ഘട്ടിലെ കോണ്ടഗാവ് ജില്ലയില്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ആസൂത്രിതമായ ആക്രമണം നേരിടുന്ന ക്രിസ്ത്യാനികളെ സംരക്ഷിക്കാന്‍ ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനോട് ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്‌ഐ) ജനറല്‍ സെക്രട്ടറി വിജയേഷ് ലാല്‍ കത്തെഴുതി ആവശ്യപ്പെട്ടു.

കക്ദബേദ, സിംഗന്‍പൂര്‍, തിലിയാബെദ ഗ്രാമങ്ങളില്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ആക്രമിക്കപ്പെട്ടുകയും അവരുടെ വീടുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. വിശ്വാസത്തെത്തുടര്‍ന്ന് ക്രിസ്ത്യാനികളെ ഈ ഗ്രാമങ്ങളില്‍ നിന്ന് സാമൂഹികമായി ബഹിഷ്‌കരിക്കുന്നുഅവസ്ഥായാണുള്ളത്. ഗ്രാമ കൗണ്‍സില്‍ യോഗങ്ങളില്‍ ക്രിസ്ത്യാനികളെ വിളിപ്പിച്ച് ക്രിസ്തീയ വിശ്വാസത്തെ തള്ളിപ്പറയമെന്ന് ഭീഷണിപ്പെടുത്തുകയും സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ നിന്ന് അവര്‍ക്കുള്ള അവകാശങ്ങള്‍ കവരുന്നരീതിയില്‍ സത്യവാങ്മൂലത്തില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

പോലീസ് സ്റ്റേഷനിലും പോലീസ് സൂപ്രണ്ടിലും പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടിയൊന്നും എടുത്തിട്ടില്ല. പകരം അധികാരികളുള്‍ ഒരു ഒത്തുതീര്‍പ്പ് അംഗീകരിക്കാന്‍ ഇവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിശ്വാസം പ്രകടിപ്പിക്കുന്നതിനുമുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കുറ്റവാളികളെ നീതിപീഠത്തില്‍ കൊണ്ടുവന്ന് ക്രമസമാധാനം പാലിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?