Follow Us On

29

November

2020

Sunday

സ്വയംതൊഴില്‍ സംരംഭങ്ങള്‍ അതിജീവനത്തിന് വഴിയൊരുക്കും: മാര്‍ മാത്യു മൂലക്കാട്ട്

സ്വയംതൊഴില്‍ സംരംഭങ്ങള്‍  അതിജീവനത്തിന് വഴിയൊരുക്കും: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: സ്വയംതൊഴില്‍ സംരംഭങ്ങള്‍ കോവിഡ് അതിജീവനത്തിന് വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്.  കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ വനിതകള്‍ക്കായി വരുമാന സംരംഭക സാധ്യതകള്‍ തുറന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ  സാമൂഹ്യ  സേവന  വിഭാഗമായ  കോട്ടയം സോഷ്യല്‍  സര്‍വീസ്  സൊസൈറ്റിയുടെ  നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മെഷീന്‍  ചലഞ്ച് പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും ഉണ്ടായ പ്രതിസന്ധികളെ അതിജീവിക്കുവാന്‍ പുതിയ ആശയങ്ങളും പുത്തന്‍ സംരംഭങ്ങളും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?