Follow Us On

19

April

2024

Friday

കോവിഡ് അനന്തര ജീവിതം: ദൈവജനത്തെ വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിച്ച് ഷ്രൂസ്ബറി രൂപത

കോവിഡ് അനന്തര ജീവിതം: ദൈവജനത്തെ വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിച്ച് ഷ്രൂസ്ബറി രൂപത

യു.കെ: മഹാമാരിയിൽനിന്നുള്ള മുക്തിക്കും കോവിഡ് അനന്തര പ്രതിസന്ധികളെ അതിജീവിക്കാനും വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണം തേടി യു.കെയിലെ ഷ്രൂസ്ബറി രൂപത. മുഴുവൻ ഇടവകകളെയും വിശ്വാസീസമൂഹത്തെയും വിശുദ്ധ യൗസേപ്പിന് സമർപ്പിച്ച ബിഷപ്പ് മാർക്ക് ഡേവിസ്, വിശുദ്ധന്റെ സവിശേഷ മധ്യസ്ഥം തേടാൻ പ്രാർത്ഥനാ വർഷാചരണവും ആഹ്വാനം ചെയ്തു. ഇടയലേഖനത്തിലൂടെയാണ്, ഒക്‌ടോബർ ഒന്നുമുതൽ പ്രാർത്ഥനാ വർഷാചരണത്തിലേക്ക് രൂപത പ്രവേശിക്കുന്ന വിവരം ബിഷപ്പ് പ്രഖ്യാപിച്ചത്.

പ്രതിസന്ധികളുടെയും പ്രക്ഷോപത്തിന്റെയും കാലം വിശ്വാസത്തിലും പ്രതിജ്ഞാബദ്ധതയിലും നമ്മെ ആഴപ്പെടുത്തണം. ദാരിദ്ര്യത്തിന്റെയും പ്രവാസത്തിന്റെയും ക~ിനമായ പരീക്ഷണങ്ങളിൽ നിത്യപിതാവ് തന്റെ പുത്രന്റെയും പരിശുദ്ധ അമ്മയുടെയും പരിചരണം വിശുദ്ധ യൗസേപ്പിതാവിനെയാണ് ഭരമേൽപ്പിച്ചത്. പരീക്ഷണങ്ങളിലും ദൈവപിതാവ് തന്നോട് ആവശ്യപ്പെട്ടതെല്ലാം അനുസരിച്ച വ്യക്തിത്വമായിരുന്നു വിശുദ്ധ യൗസേപ്പ്. അതിനാൽ വരുംകാല പ്രതിസന്ധികളെ അതിജീവിക്കാൻ വിശുദ്ധ യൗസേപ്പിന്റെ മാധ്യസ്ഥം തേടി നാം പ്രാർത്ഥിക്കണം.

കോവിഡ് വ്യാപനം ആരംഭിച്ചതിനെ തുടർന്ന് വിശ്വാസികൾക്ക് ആത്മീയശുശ്രൂഷ ലഭ്യമാക്കാൻ രൂപത നടപ്പാക്കുന്ന സംരംഭങ്ങളെ ബിഷപ്പ് അനുസ്മരിച്ചു. തത്സമയ സംപ്രേഷണത്തിലൂടെ വിശ്വാസികളെ ദിവ്യബലിയോട് ചേർത്തുനിർത്താൻ കഴിഞ്ഞതും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ആത്മീയശുശ്രൂഷകൾ ലഭ്യമാക്കിയതും മരണപ്പെട്ടവർക്ക് അന്ത്യശുശ്രൂഷകൾ ഉറപ്പാക്കിയതും അദ്ദേഹം പരാമർശിച്ചു. വിശ്വാസികളെ ദിവ്യകാരുണ്യാനുഭവത്തിൽ നിലനിർത്താൻ പ്രവർത്തിച്ച വൈദികർ ഉൾപ്പെടെയുള്ള ആത്മീയശുശ്രൂഷകർക്ക് നന്ദി അറിയിക്കുകയും ചെയ്തു അദ്ദേഹം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?