Follow Us On

03

June

2023

Saturday

കാർലോയാണ് മാതൃക, ദിവ്യബലിയും ജപമാലയും ഒരിക്കലും മുടക്കിയിട്ടില്ല; കാർലോയുടെ വഴിയേ ഇരട്ട സഹോദരങ്ങളും

കാർലോയാണ് മാതൃക, ദിവ്യബലിയും ജപമാലയും ഒരിക്കലും മുടക്കിയിട്ടില്ല; കാർലോയുടെ വഴിയേ ഇരട്ട സഹോദരങ്ങളും

വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ജേഷ്ഠന്റെ തിരുനാളായി ആഗോള സഭ ഒന്നടങ്കം കൊണ്ടാടുന്ന ദിനത്തിൽതന്നെ ജന്മദിനം ആഘോഷിക്കാനാകുക! വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ ഇരട്ട സഹോദരങ്ങളാണ് ആ അനുഗൃഹീതർ. അതെ, വാഴ്ത്തപ്പെട്ട കാർലോയുടെ തിരുനാൾ ആഘോഷിക്കുന്ന ഒക്‌ടോബർ 12തന്നെയാണ് ആ ഇരട്ട സഹോദരങ്ങളുടെയും ജന്മദിനം. അവരുടെ ജനനവും വിശുദ്ധ കാർലോയുടെ മധ്യസ്ഥത്താൽ നടന്ന അത്ഭുതംതന്നെയാണെന്നാണ് അമ്മയായ സൽസാനോയുടെ സാക്ഷ്യം.

കാർലോയ്ക്ക് ഒരു സഹോദരിയും ഒരു സഹോദരനുമുണ്ടെന്ന വാർത്ത ഒരുപക്ഷേ, പലരും അറിഞ്ഞത് ഈയടുത്ത ദിനങ്ങളിലാണ്. അവരെ ആദ്യമായ് കണ്ടത് വാഴ്ത്തപ്പെട്ട പദവി തിരുക്കർമങ്ങൾ നടന്ന ദിനത്തിലും. കാർലോയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപവുമായി ബന്ധപ്പെട്ട് പിതാവ് അൻഡ്രേയയും അന്നുതന്നെയാവും പൊതുജനമധ്യത്തിൽ ആദ്യമായി സന്നിഹിതനായത്.

കാർലോ അക്യുറ്റിസിന്റെ നാലാം അനുസ്മരണാ ദിനമായ 2010 ഒക്‌ടോബർ 12നായിരുന്നു ഫ്രാൻസെസ്‌ക, മിഷേൽ എന്നീ പേരുകാരായ ഇരട്ട സഹോദരങ്ങളുടെ ജനനം, അമ്മയായ അന്റോണിയോ സൽസാനയുടെ 44-ാം വയസിൽ. മകനായ കാർലോയുടെ മാധ്യസ്ഥത്തിന്റെ അടയാളമായാണ് ഈ കുഞ്ഞുങ്ങളുടെ ജനനത്തെ സൽസാന സാക്ഷിക്കുന്നത്. ഒരുപക്ഷേ, നാഷണൽ കാത്തലിക് രജിസ്റ്ററിന് സൽസാനോ നൽകിയ അഭിമുഖത്തിലൂടെയാകും ഈ രണ്ട് മക്കളെക്കുറിച്ചുള്ള വിവരം ആദ്യമായി പലരും അറിഞ്ഞത്.

ആൻഡ്രേയ- സൽസാനോ ദമ്പതികൾ ഇരട്ടക്കുട്ടികൾക്കും ബന്ധുക്കൾക്കുമൊപ്പം.

ആത്മീയ ജീവിതത്തിൽ കാർലോയുടെ വഴിയേയാണ് രണ്ട് സഹോദരങ്ങളും. കാർലോയെപ്പോലെതന്നെ കുട്ടിക്കാലം മുതൽ ജപമാലയിലും ദിവ്യബലിയിലും അനുദിനം പങ്കെടുക്കുന്ന ഇവരുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഏഴാം വയസിൽതന്നെയായിരുന്നു. സാധിക്കുമ്പോഴെല്ലാം ദിവ്യകാരുണ്യ ആരാധനയിൽ പങ്കുകൊള്ളുന്നതിലും വിശുദ്ധരുടെ ജീവചരിത്രം വായിക്കുന്നതിലും ഇരട്ട സഹോദരങ്ങൾ വ്യാപൃതരാണെന്നും സൽസാനോ വെളിപ്പെടുത്തി. കാർലോയുടെ ദൗത്യം തുടരാനുള്ള വിളി ഇവരിൽ നിക്ഷിപ്തമായിട്ടുണ്ടെന്നാണ് സൽസാനോയുടെ വിശ്വാസം.

‘വിഷമിക്കേണ്ട, ഞാൻ അമ്മയ്‌ക്കൊപ്പം ഉണ്ടെന്ന് മനസിലാക്കാൻ നിരവധി അടയാളങ്ങൾ ഞാൻ നൽകാം’ എന്ന്, 15-ാം വയസിൽ ഇഹലോകവാസം വെടിയുംമുമ്പ് കാർലോ അമ്മയോട് പറഞ്ഞിരുന്നു. പ്രസ്തുത അടയാളങ്ങളിലൊന്നായാണ്, ആരോഗ്യപരമായ പ്രയാസങ്ങളെ അതിജീവിച്ച് 43-ാം വയസിലെ ഗർഭധാരണത്തെയും ഇരട്ട കുഞ്ഞുങ്ങളുടെ ജനനത്തെയും സൽസാന സാക്ഷിക്കുന്നത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?