Follow Us On

28

March

2024

Thursday

ഫാ. സ്റ്റാന്‍ സ്വാമിയെ വിട്ടയക്കണം-കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ് )

ഫാ. സ്റ്റാന്‍ സ്വാമിയെ വിട്ടയക്കണം-കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ് )

സാമൂഹ്യപ്രവര്‍ത്തകനായ ഫാ.സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ‌ചെയ്തത് ഖനി ഭൂമാഫിയകളെ സംരക്ഷിക്കുവാനാണെത് പകല്‍പോലെ   വ്യക്തമാണെ് കേരള കാത്തലിക് ഫെഡററേഷന്‍. തന്റെജീവിതത്തിന്റെ ഭൂരിഭാഗവും ദളിതര്‍, ആദിവാസികള്‍ എന്നീ പിന്നോക്ക സമൂഹങ്ങള്‍ക്കു വേണ്ടി ജീവിതം ഹോമിച്ച 83 വയസ്സുള്ളവയോവൈദീകനെ ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തത് ഒരിക്കലും ന്യായീകരിക്കുവാന്‍ കഴിയില്ല. നിയമാനുസൃതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം പാര്‍ശ്വവല്‍ക്കരിപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തുതിന് പരിശ്രമിച്ചത്. കഴിഞ്ഞ അമ്പതു വര്‍ഷക്കാലമായി ഗോത്രവിഭാഗങ്ങളുടെ അവകാശത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമി ഒരിക്കല്‍ പോലും രാജ്യതാത്പ്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതായി കാണുന്നില്ല. ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കണമെന്ന് കേരള കാത്തലിക് ഫെഡററേഷന്‍ സംസ്ഥാന സമിതിആവശ്യപ്പെട്ടു.
കെസിഎഫ്‌സംസ്ഥാന പ്രസിഡണ്ട് ശ്രീ. പികെജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍സെക്രട്ടറി അഡ്വ. വര്‍ഗ്ഗീസ്‌കോയിക്കര, ട്രഷറര്‍അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഡേവീസ്തുളുവത്ത്, മേരി കുര്യന്‍ ഡോ.മേരിറെജീന, പ്രഷീല ബാബു, സജി പായിക്കാട്ട്, രാജു ഈരാശ്ശേരില്‍എന്നിവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?