Follow Us On

29

March

2024

Friday

ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മനുഷ്യത്വ രഹിതം; കർദിനാൾ ക്ളീമിസ്

ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് മനുഷ്യത്വ രഹിതം; കർദിനാൾ ക്ളീമിസ്

തിരുവനന്തപുരം: ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിരപരാധി യായ ഫാദർ സ്റ്റാൻ ലൂർദു സ്വാമിയെ നാഷണൽ ഇൻവെസ്റ്റി ഗേഷൻ ഏജൻസി അറസ്റ്റ് ചെയ്തത് മനുഷ്യത്വരഹിതമാണന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ. 83 വയസുള്ള വയോധികനായ ഫാദർ സ്റ്റാൻ കോവിഡ് പശ്ചാത്തലത്തിൽ മുംബൈ വരെ യാത്ര ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കുവാൻ അഭ്യർത്ഥിച്ചിരുന്നു. ഓൺലൈനിൽ ചോദ്യം ചെയ്യാൻ അപേക്ഷ നൽകിയിരുന്നു. ജൂലൈ മുതൽ നിരവധി തവണ ഫാദർ സ്റ്റാൻ സ്വാമിയെ എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു.

ഒരു തെളിവു പോലും കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണറിയുന്നത് . എന്നിട്ടും അറസ്റ്റ് വാറണ്ട് ഇല്ലാതെയാണ് കസ്റ്റഡിയിൽ എടുത്തത് എന്ന ഗൗരവതരമായ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ദശാബ്ദങ്ങളായി ജാർഖണ്ഡിൽ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാൻമാരാക്കി യും വിദ്യാഭ്യാസ പ്രവർത്തന ങ്ങളിലും മുഴുകിയിരിക്കുന്ന ഫാദർ സ്റ്റാൻ സ്വാമിയെ വിട്ടയക്കണമെന്ന് കർദിനാൾ പറഞ്ഞു.

ജാർഖണ്ഡിലെ അസംഘടിതരായ ഗോത്രവർഗ്ഗക്കാരുടെ സമഗ്ര വളർച്ചയ്ക്കായി ഇപ്പോഴും പ്രവർത്തിക്കുന്ന ഫാ.സ്റ്റാൻ രാജ്യത്തിന് ദ്രോഹം വരുത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയായെന്ന ഗൗരവതരമായ ആരോപണം സത്യസന്ധമായി അന്വേഷിക്കേണ്ടത് രാജ്യത്തിന് വേണ്ടി എക്കാലവും നിലകൊണ്ടിട്ടുള്ള ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിൻ്റെ ആവശ്യമാണ്. രാജ്യ സുരക്ഷയെ കരുതി സ്ഥാപിക്കപെടുന്ന അന്വേഷണ ഏജൻസികളിൽ നിന്നും രാജ്യ നന്മക്കായി നിലകൊള്ളുന്നവർ പീഡിപ്പിക്ക പ്പെടുന്ന സാഹചര്യം ഉണ്ടാകില്ലായെന്ന് ഉറപ്പു വരുത്തണമെന്ന് ക്ലീമിസ് ബാവാ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?