Follow Us On

25

October

2020

Sunday

പ്രാർത്ഥിക്കുമ്പോൾ ദൈവം നമ്മുടെ ചാരെയുണ്ട്: പാപ്പ

പ്രാർത്ഥിക്കുമ്പോൾ ദൈവം നമ്മുടെ ചാരെയുണ്ട്: പാപ്പ

വത്തിക്കാൻ സിറ്റി: സഹനങ്ങളെപ്രതി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ചാരത്തിരിക്കുന്നവനാണ് ദൈവമെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. നമ്മുടെ വേദനകളുടെ നിമിഷങ്ങളിൽ ദൈവത്തിന്റെ ഹൃദയവാതിൽ സദാ തുറന്നിട്ടിരിക്കുകയാണെന്നും പാപ്പ. പൊതുസന്ദർശനത്തിൽ, സങ്കീർത്തന പുസ്തകവുമായി ബന്ധപ്പെടുത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പ്രാർത്ഥനയിൽ ദൈവത്തോട് നിലവിളിക്കുന്നത് രക്ഷയുടെ വഴിയും ആരംഭവുമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

ബൈബിളിൽ വിവിധങ്ങളായ പ്രാർത്ഥനകളിലൂടെ നാം കടന്നുപോകുന്നു. എന്നാൽ, പ്രാർത്ഥന മാത്രം ഉൾക്കൊള്ളുന്ന ഒരു പുസ്തകം, പ്രാർത്ഥന ഉരുവിടുന്ന അനേകരുടെ പരിശീലന കേന്ദ്രവും ഭവനവുമായി മാറിയ ഒരു പുസ്തകം ബൈബിളിലുണ്ട്, അതാണ് സങ്കീർത്തന ഗ്രന്ഥം. സങ്കീർത്തനങ്ങൾ വായിക്കുകയും ആവർത്തിച്ചു പാരായണം ചെയ്യുകയും ചെയ്യുന്നതിലൂടെ നാം പ്രാർത്ഥനാശൈലി പ~ിക്കുന്നു. സങ്കീർത്തനങ്ങൾ, മനുഷ്യരായ നാം ദൈവത്തോടു സംസാരിക്കാൻ ഉപയോഗിക്കുന്ന ദൈവവചനമാണ്.

സങ്കീർത്തനങ്ങൾ മേശപ്പുറത്ത് ജന്മംകൊണ്ട ലിഖിതങ്ങളല്ല, മറിച്ച് സജീവാസ്തിത്വത്തിൽ നിന്ന് ഉത്ഭവിക്കുന്ന, പലപ്പോഴും, നാടകീയമായ പ്രാർത്ഥനകളാണ്. സങ്കീർത്തന പ്രാർത്ഥന ചൊല്ലണമെങ്കിൽ നാം എന്താണോ അത് ആയിരുന്നാൽ മതി. സന്തോഷവും സങ്കടവും പ്രതീക്ഷകളും ഉൾപ്പെടെ എല്ലാ മാനുഷിക വികാരങ്ങളും സങ്കീർത്തനങ്ങളുടെ പുസ്തകത്തിലുണ്ട്. നമ്മുടെ എല്ലാ പ്രശ്‌നങ്ങളോടും അനിശ്ചിതത്വങ്ങളോടും കൂടെയുള്ള ജീവിതാനുഭവത്തിൽ നിന്നുള്ള പ്രാർത്ഥനകളാണ് സങ്കീർത്തനങ്ങളിലുള്ളത്.

സങ്കീർത്തനത്തിന്റെ ഒരോ ഭാഗത്തും നിലയ്ക്കാത്ത രോദനമെന്ന പോലെ, നിരവധി ചോദ്യങ്ങൾക്കിടയിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്: ‘എപ്പോൾ വരെ?’ ഓരോ വേദനയും ഒരു മോചനം ആവശ്യപ്പെടുന്നു, ഓരോ കണ്ണീരും സാന്ത്വനം യാചിക്കുന്നു, ഓരോ മുറിവും രോഗശാന്തി കാത്തിരിക്കുന്നു, ഓരോ ദുരാരോപണവും ആരോപണമുക്തി പ്രതീക്ഷിക്കുന്നു. മാനവാസ്തിത്വം ക്ഷണികമാണ്, എന്നാൽ, ദൈവസന്നിധിയിൽ താൻ വിലപ്പെട്ടവനാണെന്ന് പ്രാർത്ഥിക്കുന്നവർക്ക് അറിയാം. അതിനാൽ രോദനത്തിന് അർത്ഥമുണ്ട്. ഇത് സുപ്രധാനമാണ്.

ദൈവതിരുമുന്നിൽ വിലപ്പെട്ടവരാണെന്ന ബോധ്യത്താലാണ് നാം അവിടത്തോടു പ്രാർത്ഥിക്കുന്നത്. ഈ അവബോധം നമ്മിലുളവാക്കുന്നത് പരിശുദ്ധാരൂപിയാണ്. ദൈവതിരുമുമ്പാകെ നാം അപരിചിതരോ വെറും സംഖ്യകളോ അല്ല. പരസ്പരം പരിചയമുള്ള മുഖങ്ങളും ഹൃദയങ്ങളുമാണ്. കഷ്ടപ്പാടുകളിൽ നിന്നുയരുന്ന ഓരോ നിലവിളികളും ദൈവത്തിലേക്കാണ് ഉയരുന്നത്. നാം അവിടുന്നുമായുള്ള ബന്ധം നിലനിർത്തുകയാണെങ്കിൽ കഷ്ടപ്പാടുകൾ ഒഴിവാക്കാനാവില്ലെങ്കിലും നന്മയുടെ വലിയ ചക്രവാളം തുറന്ന് അതിന്റെ പൂർത്തീകരണത്തിലേക്ക് നാം ആനയിക്കപ്പെടുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?