Follow Us On

25

October

2020

Sunday

ബിഷപ്പ് മർസെലോ വിശുദ്ധരുടെ നാമകരണ തിരുസംഘം അധ്യക്ഷൻ

ബിഷപ്പ് മർസെലോ വിശുദ്ധരുടെ നാമകരണ തിരുസംഘം അധ്യക്ഷൻ

വത്തിക്കാൻ സിറ്റി: ഇറ്റലിയിലെ അൽബാനോ രൂപതാധ്യക്ഷനും സഭാനവീകരണത്തിനുള്ള കർദിനാൾ സംഘം സെക്രട്ടറിയുമായ ബിഷപ്പ് മർസെലോ സെമെറാരോയെ നാമകരണ തിരുസംഘം പ്രീഫെക്ടായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. മുൻ പ്രീഫെക്ട് കർദിനാൾ ആഞ്ചലോ ബെച്യു രാജിസമർപ്പിച്ച ഒഴിവിലാണ് 72 വയസുകാരനായ ബിഷപ്പ് സെമെറാരോയുടെ നിയമനം.

1947 ഡിസംബർ 22ന് തെക്കൻ ഇറ്റലിയിലെ മോണ്ടെറോണി ഡി ലെക്‌സിൽ ജനിച്ച ഇദ്ദേഹം 1971ലാണ് പൗരോഹിത്യം സ്വീകരിച്ചത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1998ൽ ഒറിയയുടെ ബിഷപ്പായി നിയമിച്ചു. ഇറ്റാലിയൻ ബിഷപ്പുമാരുടെ ഉപദേശക കമ്മീഷനിലെ അംഗം, പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ സംഘത്തിന്റെ ഉപദേഷ്ടാവ്, ഡികാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ അംഗം എന്നിങ്ങനെ വിവിധ മേഖലകളിൽ സേവനം ചെയ്ത ഇദ്ദേഹം 2001ലെ ബിഷപ്പുമാരുടെ സിനഡിന്റെ സ്‌പെഷ്യൽ സെക്രട്ടറിയുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?