Follow Us On

01

December

2020

Tuesday

മാലാഖമാരോടൊത്ത് പാടാന്‍ ആന്റണി ഫെര്‍ണാണ്ടസ് യാത്രയായി

മാലാഖമാരോടൊത്ത് പാടാന്‍ ആന്റണി ഫെര്‍ണാണ്ടസ് യാത്രയായി

അനുഗൃഹീതഗായകന്‍ ആന്റണി ഫെര്‍ണാണ്ടസ് നിര്യാതനായി. അനേകഹൃദയങ്ങളില്‍ ദൈവസ്‌നേഹത്തിന്റെയും ദൈവാരാധനയുടെയും അഗ്നി ജ്വലിപ്പിച്ച ഗായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കാത്ത ക്രൈസ്തവര്‍ വിരളമായിരിക്കും. ഗായകന്‍, സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം ചെന്നൈ അഡയാര്‍ ഗവണ്‍മെന്റ് സംഗീതകോളേജില്‍നിന്ന് സംഗീതപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അമ്മേ അമ്മേ തായേ, രക്തക്കോട്ട തിരുരക്തക്കോട്ട, സ്‌നേഹരൂപനേശു നിന്നെ വിളിക്കുന്നു, കര്‍ത്താവേ നിന്നാത്മാവാല്‍…. തുടങ്ങി പരിചിതമായ ഏറെ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ സ്വരമാധുര്യത്തില്‍ ശ്രദ്ധേയമായവയാണ്.
ഫാ. ജോര്‍ജ് പനയ്ക്കലിന്റെയും ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെയും കൂടെ പോട്ടയില്‍ ഗാനശുശ്രൂഷയില്‍ സഹായിച്ചുവന്ന ആന്റണി ഫെര്‍ണാണ്ടസ് പിന്നീട് അനുഗൃഹീതഗാനങ്ങളിലൂടെ ശ്രദ്ധേയനായി. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ അദ്ദേഹം സജീവമായി ഗാനശുശ്രൂഷ തുടര്‍ന്നു. വിവിധ വേദികളില്‍ സ്തുതിയാരാധന നയിച്ചിട്ടുള്ള അദ്ദേഹം തന്റെ വ്യതിരിക്തമായ ഗാനശുശ്രൂഷയിലൂടെ ജനഹൃദയങ്ങളെ ദൈവാരാധനയിലേക്ക് നയിച്ചുകൊണ്ടിരുന്നു. ഏറ്റവും സമീപകാലത്ത് ഗുഡ്‌നെസ് ടി.വിയ്ക്കായി അദ്ദേഹം ഗാനരചനയും സംവിധാനവും അവതരണവും നിര്‍വഹിച്ച ഉയിര്‍ത്തെഴുന്നേറ്റവന്‍ എന്ന ഗാനം മരണത്തെയും പുനരുത്ഥാനത്തെയും നിത്യജീവിതത്തെയും വിഷയമാക്കിയുള്ളതായിരുന്നു. ഗാനത്തില്‍ പാടുന്നതുപോലെ തനിക്കുവേണ്ടി മരിച്ചുയിര്‍ത്തെഴുന്നേറ്റവനുവേണ്ടി ജീവിച്ച ആ ഗായകന്‍ ഇനി സ്വര്‍ഗത്തില്‍ മാലാഖമാരോടൊന്നിച്ച് ദൈവത്തെ ആരാധിക്കാനായി യാത്രയായി. ഒക്‌ടോബര്‍ 15-ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കൊല്ലം തങ്കശേരി സ്വദേശിയായാണ്. കുടുംബമൊന്നിച്ച് എറണാകുളത്തായിരുന്നു ഇപ്പോള്‍ താമസം. ഭാര്യ ഷാന്‍ഡി, മകന്‍ എനോക്ക്‌

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?