Follow Us On

25

October

2020

Sunday

‘കൊളംബസ് ദിനാചരണം’ രാജ്യത്തിന്റെ ഐക്യത്തിനും അഭിവൃദ്ധിക്കും അനിവാര്യം; ഓർമിപ്പിച്ച് യൂജിൻ സ്‌കാലിയ

‘കൊളംബസ് ദിനാചരണം’ രാജ്യത്തിന്റെ ഐക്യത്തിനും അഭിവൃദ്ധിക്കും അനിവാര്യം; ഓർമിപ്പിച്ച് യൂജിൻ സ്‌കാലിയ

ഒഹിയോ: വിശ്വാസത്തിന്റെ പേരിൽ അമേരിക്കയിൽ കത്തോലിക്കർ അതിക്രമങ്ങളും വിവേചനവും നേരിടുന്ന പശ്ചാത്തലത്തിൽ, ‘കൊളംബസ് ദിനാചരണം’ രാജ്യത്തിന്റെ ഐക്യത്തിനും അഭിവൃദ്ധിക്കും അനിവാര്യമാണെന്ന് ഓർമിപ്പിച്ച് യു.എസ് ലേബർ സെക്രട്ടറി യൂജിൻ സ്‌കാലിയ. കൊളംബസ് ദിനാചരണത്തോട് അനുബന്ധിച്ച് ‘സ്റ്റ്യൂബൻവിൽ ഫ്രാൻസിസ്‌കൻ യൂണിവേഴ്‌സിറ്റി’യിൽ ക്രമീകരിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കയിൽ ക്രിസ്റ്റഫർ കൊളംബസ് എത്തിച്ചേർന്നതിന്റെ സ്മരണ പുതുക്കുന്ന ദിനാചരണമാണിത് (കൊളംബസ് ഡേ).

സുപ്രീം കോടതിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട അമി കോണി ബാരെറ്റ് ഉൾപ്പെടെയുള്ളവർ വിശ്വാസത്തിന്റെ പേരിൽ വിവേചനം നേരിടുന്നത് നിർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അമേരിക്കയുടെ വളർച്ചയിൽ നിർണായകസ്ഥാനം വഹിച്ച നേതാക്കളുടെയും മറ്റും ശിൽപ്പങ്ങൾ നീക്കംചെയ്യാനുള്ള ആഹ്വാനങ്ങളും അവ നശിപ്പിക്കുന്ന നടപടികളും അമേരിക്കയുടെ ചരിത്രം മാറ്റിയെഴുതാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേർത്തു. കൊളംബസ് ഡേ എന്നത് നമ്മുടെ രാജ്യത്തിന്റെ രൂപകൽപ്പനയിൽ നെയ്‌തെടുത്ത ആദർശങ്ങൾക്കും തത്വങ്ങൾക്കും വേണ്ടിയുള്ളതാണ്. അവ 1892ലെ ആദ്യ കൊളംബസ് ഡേയിലേതുപോലെ ഇന്നും പ്രസക്തമാണ്.

അമേരിക്കയിലെ ഓരോ പൗരനും അവരുടെ വിശ്വാസത്തോടൊപ്പം സാമൂഹിക ജീവിതവും മുന്നോട്ടുകൊണ്ടുപോകാൻ അവകാശമുണ്ട്. അമേരിക്ക എന്ന രാജ്യത്തിന്റെ മതപരവും ദേശീയവും വംശീയവുമായ വൈവിധ്യത്തെ സ്വാഗതം ചെയ്യാൻ സ്ഥാപിതമായ ദിനമാണ് കൊളംബസ് ഡേ. അവകാശങ്ങളെ മുറുകെപ്പിടിക്കാനും വൈവിധ്യങ്ങളെ സ്വീകരിക്കാനും ഒരുമിച്ച് മുന്നേറാനുമുള്ള ഓർമപ്പെടുത്തലാണ് കൊളംബസ് ഡേ മുന്നോട്ടുവെക്കുന്നത്.

രാഷ്ട്രപിതാക്കന്മാർ മനുഷ്യരാണ്, അവർക്ക് തെറ്റുകൾ പറ്റിയിട്ടുമുണ്ട്. തങ്ങളുടെ ആദർശങ്ങളോട് പൂർണമായി നീതി പുലർത്താൻ അവർക്ക് സാധിച്ചില്ലെങ്കിലും അവരുടെ ദർശനങ്ങളാണ് അമേരിക്കയെ ലോകത്തെ ഏറ്റവും സ്വതന്ത്രമായ രാജ്യമായി മാറ്റാൻ സഹായിച്ചത്. അമേരിക്കയെ കെട്ടിപ്പടുക്കാൻ അവർ തങ്ങളുടെ കാഴ്ചപ്പാടുകളും തത്വങ്ങളും സമ്മാനിച്ചു. ആ ആശയങ്ങൾ പൂർത്തീകരിക്കാൻ ഒരു ഭരണഘടന തയാറാക്കാനുള്ള പ്രതിഭ അവർക്കുണ്ടായിരുന്നു. അടിച്ചമർത്തലുകളുടെയും വിവേചനങ്ങളുടെയും സ്മരണകൾ മറികടക്കാനാണ് കൊളംബസ് ഡേ സ്ഥാപിതമായതെന്ന് ഓർമിപ്പിച്ച അദ്ദേഹം, ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ പ്രസ്തുത ദർശനങ്ങൾക്ക് വിരുദ്ധമാണെന്നും കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?