Follow Us On

25

October

2020

Sunday

ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം: കര്‍ദ്ദിനാള്‍ ക്ലീമിസ്

ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം: കര്‍ദ്ദിനാള്‍ ക്ലീമിസ്

ജാര്‍ഖണ്ഡിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണമെന്നു മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്. സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പട്ടം സെന്റ് മേരീസ് കത്തീഡ്രലിനു മുന്നില്‍ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവിഭാഗങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഫാ. സ്റ്റാനിന്റെ മോചനം ഉടന്‍ നടപ്പാക്കണമെന്നും കര്‍ദ്ദിനാള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മേജര്‍ അതിഭദ്രാസനത്തിലെ 217 യൂണിറ്റുകളിലും വൈദിക ജില്ലാവികാരിമാരുടെയും ജില്ലാ ഡയറക്ടര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ഇതേസമയം പ്രതിഷേധജ്വാല നടത്തി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?