Follow Us On

25

October

2020

Sunday

ലോകസമാധാനത്തിനായി ജപമാല ചൊല്ലാൻ കുട്ടികളെ പ്രോത്‌സാഹിപ്പിച്ച് പാപ്പ; കുട്ടികളുടെ ജപമാലയജ്ഞം ഒക്‌ടോ. 19ന്

ലോകസമാധാനത്തിനായി ജപമാല ചൊല്ലാൻ കുട്ടികളെ പ്രോത്‌സാഹിപ്പിച്ച് പാപ്പ; കുട്ടികളുടെ ജപമാലയജ്ഞം ഒക്‌ടോ. 19ന്

വത്തിക്കാൻ സിറ്റി: ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ കുട്ടികളെ പ്രോത്‌സാഹിപ്പിച്ച് ഫ്രാൻസിസ് പാപ്പ. അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ സംഘടിപ്പിക്കുന്ന ‘എ മില്യൺ ചിൽഡ്രൻ പ്രേയിങ് ദ റോസറി’ ജപമാലയജ്ഞത്തിലേക്ക്, ആഞ്ചലൂസ് പ്രാർത്ഥനയുടെ സമാപനത്തിൽ ശ്രദ്ധക്ഷണിക്കുകയായിരുന്നു പാപ്പ. ‘ഐക്യത്തിനും സമാധാനത്തിനുമായി ലോകമെമ്പാടുമുള്ള ഒരു ദശലക്ഷം കുട്ടികൾ അണിചേരുന്ന ജപമാലയജ്ഞത്തിന് ആശംസകൾ നേരുന്നു,’ പാപ്പ പറഞ്ഞു.

ഒക്‌ടോബർ 19ന് സംഘടിപ്പിക്കുന്ന ജപമാലയിൽ വിവിധ ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ അണിചേരുമെന്ന് ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ വ്യക്തമാക്കി. രണ്ട് വർഷം കൂടുമ്പോൾ സംഘടിപ്പിക്കുന്ന ‘എ മില്യൺ ചിൽഡ്രൻ പ്രേയിങ് ദ റോസറി’ ഒക്‌ടോബർ 18നാണ് ക്രമീകരിക്കാറുള്ളത്. എന്നാൽ, ഇത്തവണ ഇത് ഞായറാഴ്ച ആയതിനാലാണ് പ്രവൃത്തിദിനമായ 19ന് സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള പങ്കാളിത്തമുണ്ടാകുമെന്നും സംഘടനയുടെ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രാർത്ഥനയ്ക്കായി 23 ഭാഷകളിൽ തയാറാക്കിയ മെറ്റിരിയലുകൾ സംഘടനയുടെ വെബ് സൈറ്റിൽ ലഭ്യമാണ്. കുട്ടികളുടെ ജപമാലയജ്ഞം 2005ൽ വെനുസ്വേലൻ തലസ്ഥാനമായ കാരക്കാസിലാണ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. ‘ഒരു മില്യൺ കുട്ടികൾ ജപമാല അർപ്പിക്കുമ്പോൾ ലോകത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും,’ എന്ന വിശുദ്ധ പാദ്രേ പിയോയുടെ വാക്കുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരംഭിച്ച ജപമാലയജ്ഞത്തിന്റെ ഏകോപനം 2008 മുതൽ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ ഏറ്റെടുക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?