Follow Us On

22

October

2020

Thursday

മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ കാലം ചെയ്തു

മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ കാലം ചെയ്തു

തിരുവല്ല: മാർത്തോമ്മാ സഭയുടെ അധ്യക്ഷനും ആഗോള സഭൈക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടി ജീവിതം സമർപ്പിച്ച ഇടയനുമായ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തു. 89 വയസായിരുന്നു. പാൻക്രിയാസ് കാൻസർമൂലം ആരോഗ്യസ്ഥിതി വഷളായതിന തുടർന്ന്  ഏതാനും ദിവസമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മെത്രാപ്പോലീത്തയുടെ വിയോഗം ഇന്ന് പുലർച്ച 2.38നായിരുന്നു. മൃതസംസ്‌ക്കാര കർമം സംസ്‌ക്കാര ബഹുമതികളോടെ നാളെ (ഒക്‌ടോ. 19) ഉച്ചതിരിഞ്ഞ് 3.00ന് നടക്കും.

സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും സഭൈക്യ പ്രസ്ഥാനങ്ങളിലും നേതൃസ്ഥാനത്ത് തിളങ്ങിയ ജോസഫ് മാർത്തോമ്മാ രാജ്യത്തെ ക്രൈസ്തവ സഭാ നേതാക്കളിൽ മുഖ്യസ്ഥാനീയരിൽ ഒരാളായിരുന്നു. 13 വർഷം മാർത്തോമ്മാ സഭയെ നയിച്ച ഇദ്ദേഹം, സഭയിലെ വലിയ മാറ്റങ്ങൾക്കും ചുക്കാൻ പിടിച്ചു. മാരാമൺ കൺവൻഷനിലെ രാത്രിയോഗങ്ങളിൽ സ്ത്രീകൾക്കുണ്ടായിരുന്നു വിലക്ക് നീക്കിയത് അതിലൊന്നാണ്. ഇതിനായി കൺവൻഷന്റെ സമയക്രമത്തിലും അദ്ദേഹം മാറ്റം വരുത്തി.

അശരണർ, രോഗികൾ, ദരിദ്രർ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡേഴ്‌സ് തുടങ്ങിയവർ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്. ഭിന്നശേഷിക്കാർക്കു വേണ്ടി പത്തനാപുരത്തെ പ്രത്യാശ ഭവൻ, മാവേലിക്കരയിലെ ജ്യോതിസ് എന്നിവ ആരംഭിച്ച മെത്രാപ്പോലീത്ത മുംബൈയിലെ ചുവന്ന തെരുവിലെ കുഞ്ഞുങ്ങൾക്കായി നവജീവൻ പ്രസ്ഥാനവും ഭിന്നലിംഗക്കാരെ മുൻ നിരയിലേക്കു നയിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. പ്രളയ ദുരിതത്തിനരയായവർക്കു വേണ്ടി സഭയുടെ 100 വീടുകൾ എന്ന പദ്ധതിയും മെത്രാപ്പോലീത്ത നടപ്പാക്കി.

മാരാമൺ പാലക്കുന്നത്ത് തീത്തൂസ് രണ്ടാമൻ മെത്രാപ്പോലീത്തയുടെ സഹോദരൻ കടോൺ തോമസിന്റെ മകൻ ലൂക്കോസിന്റെയും മാരാമൺ പുത്തൂർ വീട്ടിൽ മറിയാമ്മയുടെയും 1931 ജൂൺ 27ന് ജനിച്ച ബേബി എന്നു വിളിപ്പേരുള്ള പി.ടി. ജോസഫാണ് പിൽക്കാലത്ത് ജോസഫ് മാർ ഐറേനിയസ് സഫ്രഗൻ മെത്രാപ്പോലീത്തയും തുടർന്ന് മാർത്തോമ്മാ മെത്രാപ്പോലീത്തയുമായത്. കോഴഞ്ചേരി, മാരാമൺ, ആലുവ യു.സി കോളജ്, ബെംഗളൂരു യുടി കോളജ്, വിർജീനിയ സെമിനാരി വൈക്ലിഫ് ഓക്‌സ്‌ഫോഡ്, സെന്റ് അഗസ്റ്റിൻ കാന്റർബറി എന്നിവിടങ്ങളിലെ  വിദ്യാഭ്യാസത്തിനു ശേഷം വിർജീനിയ സെമിനാരി, സെറാംപുർ സർവകലാശാല, അലഹാബാദ് കാർഷിക സർവകലാശാല എന്നിവിടങ്ങളിൽനിന്നു ഡോക്ടറേറ്റ് നേടി.

മാരാമൺ മാർത്തോമ്മാ ഇടവകയിൽ അംഗമായ ഡോ. ജോസഫ് മാർത്തോമ്മാ 1957 ജൂൺ 29നാണ് ശെമ്മാശനായത്. 1957 ഒക്ടോബർ 18ന് കശീശയും 1975 ജനുവരി 11 നു റമ്പാനുമായി. 1975 ഫെബ്രുവരി എട്ടിന് ഈശോ മാർ തിമോത്തിയോസിനൊപ്പം എപ്പിസ്‌കോപ്പയായി. 1999 മാർച്ച് 15 നു സഫ്രഗനും 2007 ഒക്ടോബർ രണ്ടിനു മെത്രാപ്പോലീത്തയുമായി. ആരോഗ്യ കാരണങ്ങളാൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ സ്ഥാനാരോഹണം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?