Follow Us On

29

March

2024

Friday

ദിവ്യകാരുണ്യനാഥന്റെയും ദൈവമാതാവിന്റെയും കരംപിടിച്ച് പോർട്ട്‌ലാൻഡ്; ശുശ്രൂഷകളിൽ അണിചേർന്ന് വിശ്വാസീഗണം

ദിവ്യകാരുണ്യനാഥന്റെയും ദൈവമാതാവിന്റെയും കരംപിടിച്ച് പോർട്ട്‌ലാൻഡ്; ശുശ്രൂഷകളിൽ അണിചേർന്ന് വിശ്വാസീഗണം

പോർട്ട്‌ലാൻഡ്: വിഭാഗീയതയും പ്രക്ഷോപങ്ങളുംമൂലം നഷ്ടമായ സമാധാനം പുനസ്ഥാപിക്കാൻ ദൈവീക ഇടപെടൽ യാചിച്ച്‌ പൊതുനിരത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണവും ജപമാലപ്രാർത്ഥനയും സംഘടിപ്പിച്ച് അമേരിക്കയിലെ പോർട്ട്‌ലാൻഡ് അതിരൂപത. വംശീയ വിവേചനവുമായി ബന്ധപ്പെട്ട കലാപങ്ങളെ തുടർന്ന് കൊള്ളയും കൊലപാതകവും അരങ്ങേറിയ നഗരത്തിൽ ഭൂതോച്ഛാടന പ്രാർത്ഥനയും നടത്തി പോർട്ട്‌ലാൻഡ് ആർച്ച്ബിഷപ്പ് അലക്‌സാണ്ടർ കെ. സാമ്പിൾ.

ആർച്ച്ബിഷപ്പിന്റെ കാർമികത്വത്തിൽ സെന്റ് മേരീസ് കത്തീഡ്രലിൽനിന്ന് സിറ്റി പാർക്കിലേക്ക് നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ സമാപനത്തിൽ തിന്മയുടെയും വംശീയ അക്രമങ്ങളുടെയും രാഷ്ട്രീയ വിദ്വേഷങ്ങളുടെയും ദുഷ്ടാരൂപികളിൽനിന്ന് സമൂഹത്തെ മുക്തമാക്കാൻ പ്രത്യേക ആശീർവാദപ്രാർത്ഥനയും ആർച്ച്ബിഷപ്പ് നിർവഹിച്ചു. ആത്മീയ ശുശ്രൂഷകളിൽ 250ൽപ്പരം നേരിട്ടും സാമൂഹ്യമാധ്യമങ്ങളിലൂടെ ആയിരക്കണക്കിനാളുകളും അണിചേർന്നു.

പടർന്നു നിൽക്കുന്ന മരങ്ങളുടെ തണലിൽ പ്രത്യേകം സജ്ജീകരിച്ച ബലിപീ~ത്തിലായിരുന്നു ദിവ്യകാരുണ്യാരാധന. വിശ്വാസികളിൽ വിവിധ ദേശക്കാർ ഉണ്ടായിരുന്നതിനാൽ ഇംഗ്ലീഷിനു പുറമെ സ്പാനിഷ്, ലാറ്റിൻ, വിയറ്റ്‌നാമിസ് ഭാഷകളിലും പ്രാർത്ഥനകൾ ഉണ്ടായിരുന്നു.അക്രമാസക്തമായ പ്രക്ഷോപങ്ങളും തിരഞ്ഞെടുപ്പും നടക്കുന്ന ഈ സമയത്ത് പ്രാർത്ഥനയിൽ നാം കൂടുതൽ ഒത്തുചേരണം. നമ്മുടെ സമൂഹത്തിൽ ഐക്യവും സമാധാനവും വളർത്താനുള്ള ഉത്തരവാദിത്തം കത്തോലിക്കാ സഭയ്ക്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അക്രമത്തെ തുടർന്ന് നഗരത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ, അമേരിക്കയെ കെട്ടിപ്പടുത്ത നേതാക്കന്മാർ ഉൾപ്പെടെയുള്ളവരുടെ പ്രതിമകൾക്കെതിരെയും അക്രമങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് ഇപ്രകാരമൊരു പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് അതിരൂപത നേതൃത്വം നൽകിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?