Follow Us On

29

March

2024

Friday

ഒക്‌ടോബർ 25 ഞായർ ഉപവാസ പ്രാർത്ഥനാ ദിനമായി ആചരിക്കാം; ആഹ്വാനവുമായി ഫ്രാങ്ക്‌ളിൻ ഗ്രഹാം

ഒക്‌ടോബർ 25 ഞായർ ഉപവാസ പ്രാർത്ഥനാ ദിനമായി ആചരിക്കാം; ആഹ്വാനവുമായി ഫ്രാങ്ക്‌ളിൻ ഗ്രഹാം

ന്യൂയോർക്ക്: ആസന്നമായ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ദൈവഹിതം നടപ്പാകാൻ ഒക്‌ടോബർ 25 ഉപവാസ പ്രാർത്ഥനാ ദിനമായി ആചരിക്കാൻ അമേരിക്കൻ ജനതയോട് ആഹ്വാനം ചെയ്ത് സുപ്രശസ്ത സുവിശേഷ പ്രഘോഷകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാം. പ്രതിസന്ധികൾക്കുമധ്യേ നവംബർ മൂന്നിന് അമേരിക്കൻ ജനത നിർണായകമായ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ‘ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ’ സി.ഇ.ഒ ആയ ഫ്രാങ്ക്‌ളിൻ ഗ്രഹാമിന്റെ ആഹ്വാനം.

‘ക്രിസ്തുവിശ്വാസികളെല്ലാവരും നമ്മുടെ രാജ്യത്തിനുവേണ്ടി ഒക്‌ടോബർ 25 ഞായറാഴ്ച പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി മാറ്റിവെക്കണം. അതിനായി ഇപ്പോഴേ ഒരുങ്ങണം. നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ ദൈവീക ഇടപെടലുണ്ടാകാനും ദൈവഹിതം നിറവേറാനുമായുള്ള ഈ ഉപവാസപ്രാർത്ഥനയിൽ വ്യക്തികളും കുടുംബങ്ങളും ദൈവാലയങ്ങളും അണിചേരുമെന്ന് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം കുറിച്ചു.

നിരവധി പ്രതിസന്ധികളിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്. ദൈവത്തിന്റെ കരുണയും ഇടപെടലും സഹായവും നമുക്ക് തേടാം. അമേരിക്കയുടെ അതിജീവനവും സമൃദ്ധിയും അവിടുത്തെ കരങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. അപകടത്തിലായ തന്റെ രാജ്യത്തെ രക്ഷിക്കാൻ ദൈവീക ഇടപെടൽ തേടി ഉപവാസം അനുഷ്ഠിക്കാൻ യഹോഷാഫാത്ത് രാജാവ് ആഹ്വാനംചെയ്തതും അതനുസരിച്ചതിനാൽ ജനം രക്ഷപ്പെട്ടതും പരാമർശിക്കുന്ന തിരുവചനഭാഗം പങ്കുവെക്കുകയും ചെയ്തു അദ്ദേഹം.

അമേരിക്കയ്ക്കുവേണ്ടി അനുതാപത്തോടെ പ്രാർത്ഥിക്കാൻ ഫ്രാങ്ക്‌ളിൻ ഗ്രഹാം കഴിഞ്ഞ മാസം വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിച്ച ‘പ്രയർ മാർച്ചിൽ’ പതിനായിരങ്ങളാണ് അണിചേർന്നത്. മഹാമാരിയുടെ അനന്തരഫലങ്ങളും വിവിധ വിഷയങ്ങളിലെ ഭിന്നിപ്പുകളും മറ്റും രാജ്യത്ത് ശക്തമായ സാഹചര്യത്തിലായിരുന്നു ‘പ്രയർ മാർച്ച്’ സംഘടിപ്പിച്ചത്. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ ലോകം കടന്നുപോകുമ്പോൾ നാം ഓരോരുത്തരും പാപമോചനം യാചിച്ച് പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ഇക്കഴിഞ്ഞ ദിവസം ഓർമിപ്പിച്ചിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?