Follow Us On

29

November

2020

Sunday

ഗർഭച്ഛിദ്രങ്ങൾ ഇല്ലാത്ത പോളണ്ട് യാഥാർത്ഥ്യത്തിലേക്ക്; ചരിത്രവിധി പുറപ്പെടുവിച്ച് ഭരണഘടനാ കോടതി

ഗർഭച്ഛിദ്രങ്ങൾ ഇല്ലാത്ത പോളണ്ട് യാഥാർത്ഥ്യത്തിലേക്ക്; ചരിത്രവിധി പുറപ്പെടുവിച്ച് ഭരണഘടനാ കോടതി

വാർസോ: ജനിക്കുമ്പോൾ വൈകല്യമുണ്ടാകും എന്നതിന്റെ പേരിൽ നടക്കുന്ന ഗർഭച്ഛിദ്രങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിയെഴുതി പോളണ്ടിലെ ഭരണഘടനാ കോടതി. ഗർഭച്ഛിദ്രങ്ങൾക്ക് കർശന നിയന്ത്രണങ്ങളുള്ള പോളണ്ടിൽ ഇപ്പോൾ നടക്കുന്ന ഗർഭച്ഛിദ്രങ്ങളിൽ 98%വും ‘ജനിതക വൈകല്യം’ എന്ന കാരണം ചൂണ്ടിക്കാട്ടിയായതിനാൽ, കോടതിയുടെ വിധിയെ ചരിത്രപരം എന്നാണ് വിശേഷിപ്പിക്കുന്നത്. ഭരണഘടനാ കോടതിയുടെ വിധിക്കെതിരെ അപ്പീൽ സാധ്യതകൾ ഇല്ല എന്നതും പ്രോ ലൈഫ് പോളണ്ടിന് കരുത്താകും.

എല്ലാവരുടെയും ജീവൻ ഏതു വിധവും സംരക്ഷിക്കണമെന്ന ഭരണഘടനാ തത്വം 1993ലെ ഗർഭച്ഛിദ്ര നിയമം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് കോടതിയുടെ സുപ്രധാന വിധി. പോളിഷ് വംശജനും ജീവന്റെ മൂല്യത്തിനായി നിരന്തരം ശബ്ദമുയർത്തുകയുംചെയ്ത വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനത്തിലായിരുന്നു (ഒക്‌ടോ.22) കോടതിവിധി എന്നതും ശ്രദ്ധേയമായി.

ബലാത്സംഘത്തിനിരയായുള്ള ഗർഭധാരണം, അമ്മയുടെ ജീവന് അപകടം, കുഞ്ഞിന്റെ ജനിതക വൈകല്യം എന്നീ സാഹചര്യങ്ങളിൽമാത്രമേ ഗർഭച്ഛിദ്രത്തിന് നിയമസാധുതയുണ്ടായിരുന്നുള്ളൂ. എങ്കിലും ഓരോ വർഷവും ഏതാണ്ട് 1500 നിയമാനുസൃത ഗർഭച്ഛിദ്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ വലിയൊരു ശതമാനത്തിലും കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് ‘ജനിതക വൈകല്യം’ എന്നാതാണ്. പ്രസ്തുത വകുപ്പ് ഭരണഘടനാ വിരുദ്ധമായി കോടതി വിധിച്ചതോടെ ഗർഭച്ഛിദ്രങ്ങളുടെ എണ്ണം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.

പോളിഷ് പ്രസിഡന്റ് ആന്ധ്രസെജ് ഡൂഡയും പോളണ്ട് കാത്തലിക് മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ സ്റ്റാൻസ്ലാവ് ഗാഡ്വക്കിയും സുപ്രധാനമായ കോടതിവിധിയെ സ്വാഗതം ചെയ്തു. ആരംഭഘട്ടംമുതൽ സ്വാഭാവിക മരണംവരെ മനുഷ്യജീവൻ സംരക്ഷിക്കപ്പെടണമെന്നും അക്കാര്യം ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്റെ സുപ്രധാന ദൗത്യങ്ങളിലൊന്നാണെന്നും കർദിനാൾ വ്യക്തമാക്കി. എല്ലാ കുഞ്ഞുങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് താൻ ഉറച്ചുവിശ്വസിക്കുന്നു എന്ന വാക്കുകളോടെയാണ് പ്രസിഡന്റ് ഡൂഡ കോടതിവിധിയെ സ്വാഗതം ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?