Follow Us On

18

April

2024

Thursday

ഡബ്ലിനിൽ കുടുംബ നവീകരണ ധ്യാനം ഇന്നു മുതൽ; തത്‌സമയം കാണാം ശാലോം യൂട്യൂബ് ചാനലിൽ

ഡബ്ലിനിൽ കുടുംബ നവീകരണ ധ്യാനം ഇന്നു മുതൽ; തത്‌സമയം കാണാം ശാലോം യൂട്യൂബ് ചാനലിൽ

ഡബ്ലിൻ: സീറോ മലബാർ സഭയുടെ ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് ഇന്ന് (ഒക്‌ടോ.24) തുടക്കമാകും. മഹാമാരിയുടെ പശ്ചാത്തലത്തിൽ, റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദൈവാലയത്തിൽനിന്ന് ഓൺലൈനായി സംഘടിപ്പിക്കുന്ന ധ്യാനം ശാലോം ടി.വിയുടെ യൂ ട്യൂബ് ചാനലിലൂടെ (https://youtu.be/0cdHwI-ifdE) തത്‌സമയം ലഭ്യമാകും. 24-ാം തിയതി ഫാ. ജിൻസൻ പോൾ വേങ്ങാശേരിയും 25-ാം തിയതി ഫാ. മാത്യു ആശാരിപറമ്പിലും 26-ാം തിയതി ഫാ. ഡേവീസ് ചിറമ്മേലും ധ്യാനം നയിക്കും.

ഐറിഷ് സമയം വൈകിട്ട് 4.00മുതൽ വൈകിട്ട് 7.00വരെയാണ് ധ്യാനം. ദിവ്യകാരുണ്യ ആരാധന, ദിവ്യബലി, ജപമാല, എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ് സൈറ്റിലൂടെയും (www.syromalabar.ie) സഭയുടെ യൂടൂബ്, ഫേസ്ബുക്ക് പേജുകളിലൂടെയും ധ്യാനം ലഭ്യമാക്കുന്നുണ്ട്. വ്യക്തി ജീവിതത്തിലും കുടുംബത്തിലും നവീകരണം പ്രാപിക്കാൻ സഹായിക്കുന്ന ധ്യാനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സഭാനേതൃത്വം അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?