Follow Us On

01

December

2020

Tuesday

ജറുസലേമിലെ കത്തോലിക്കാസഭയ്ക്ക് പുതിയ ഇടയൻ; ആർച്ച്ബിഷപ്പ് പിസബല്ല ജറുസലേം പാത്രിയാർക്കീസ്

ജറുസലേമിലെ കത്തോലിക്കാസഭയ്ക്ക് പുതിയ ഇടയൻ; ആർച്ച്ബിഷപ്പ് പിസബല്ല ജറുസലേം പാത്രിയാർക്കീസ്

വത്തിക്കാൻ സിറ്റി: ജനനംകൊണ്ട് ഇറ്റാലിയനാണെങ്കിലും കർമംകൊണ്ട് വിശുദ്ധനാട്ടുകാരനായി മാറിയ ആർച്ച്ബിഷപ്പ് പീയെർബാറ്റിസ്റ്റ പിസബല്ല ഇനി ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ്. ഇസ്രായേൽ, പാലസ്തീൻ, ജോർദാൻ, സൈപ്രസ് എന്നീ രാജ്യങ്ങളിലെ കത്തോലിക്കാ വിശ്വാസീസമൂഹത്തിന്റെ ഇടയനാണ് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ്.  വിശുദ്ധനാട്ടിലെ ക്രൈസ്തവസാന്നിധ്യം സംരക്ഷിക്കാൻവേണ്ടി 11-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ‘ഓർഡർ ഓഫ് ദ ഹോളി സെൾപുൾക്കർ’ സമൂഹത്തിന്റെ ഗ്രാൻഡ് പ്രയോർകൂടിയാണ് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ്.

പാത്രിയാർക്കീസായിരുന്ന ആർച്ച്ബിഷപ്പ് ഫൗദ് ടൗൽ 2016ൽ വിരമിച്ചതിനെ തുടർന്ന് ജറുസലേം ലാറ്റിൻ പാത്രിയാർക്കേറ്റിന്റെ അപ്പസ്‌തോലിക് അഡിമിനിസ്‌ട്രേറ്ററുടെ ചുമതല വഹിക്കുകയായിരുന്നു ആർച്ച്ബിഷപ്പ് പിസബല്ല. കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ പുതിയ നിയമന ഉത്തരവ് പ്രഖ്യാപിച്ചത്. ഇംഗ്ലീഷ്, ഇറ്റാലിയൻ, ഹീബ്രൂ, അറബിക് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ഇദ്ദേഹം വിശുദ്ധനാട്ടിലെ ഇതര സഭാവിഭാഗങ്ങൾക്കും പ്രിയങ്കരനാണ്.

ഫ്രാൻസിസ്‌ക്കൻ സഭാംഗവും 55 വയസുകാരനുമായ ഇദ്ദേഹം ആത്മീയ- അജപാലന ശൂശ്രൂഷകളിൽ ഏറിയപങ്കും ചെലവഴിച്ചത് ജറുസലേമിലാണെന്നതും ശ്രദ്ധേയം. വിശുദ്ധനാട്ടിലെ തീർത്ഥാടന കേന്ദ്രങ്ങളുടെ രക്ഷാധികാരിയുടെ ദൗത്യവും നിർവഹിച്ചിട്ടുണ്ട്. ഇറ്റലിയിലെ ബേർഗമൊ പ്രവിശ്യയിലെ കൊളോഞ്ഞൊയിൽ 1965 ഏപ്രിൽ 21നാണ് ജനനം. 1990 സെപ്തംബർ 15ന് പൗരോഹിത്യം സ്വീകരിച്ചു.

ബൈബിളിൽ ഉപരിപഠനം നടത്താനാണ് 1993ൽ ജറുസലേമിലെത്തിയത്. തുടർന്ന് ഇവിടെതന്നെ വിവിധ ശുശ്രൂഷാദൗത്യങ്ങൾക്കായി നിയോഗിതനായി. 2004ലാണ് വിശുദ്ധനാട്ടിലെ തീർത്ഥാടനകേന്ദ്രങ്ങളുടെ രക്ഷാധികാരിയായി നിയമിക്കപ്പെട്ടു. 12 വർഷത്തോളം ആ ശുശ്രൂഷ നിർവഹിച്ചു. പാത്രിയാർക്കീസായിരുന്ന ആർച്ച്ബിഷപ്പ് ഫൗദ് ടൗൽ 2016ൽ വിരമിച്ചതിനെ തുടർന്നാണ് പിസബല്ലയെ ആർച്ച്ബിഷപ്പ് പദവിയോടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ചുമതലപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?