Follow Us On

23

November

2020

Monday

യൂറോപ്പ്യൻ ജനത സത്യദൈവത്തിലേക്ക് തിരിച്ചുവരണം; മുന്നറിയിപ്പേകി ഇറാഖി ആർച്ച്ബിഷപ്പ്

യൂറോപ്പ്യൻ ജനത സത്യദൈവത്തിലേക്ക് തിരിച്ചുവരണം; മുന്നറിയിപ്പേകി ഇറാഖി ആർച്ച്ബിഷപ്പ്

മൊസൂൾ: സത്യദൈവത്തിലേക്കും ധാർമിക മൂല്യങ്ങളിലേക്കും യൂറോപ്പ് തിരിച്ചുവരണമെന്ന മുന്നറിയിപ്പുമായി ഇറാഖിലെ മൊസ്യൂൾ ആർച്ച്ബിഷപ്പ് നജീബ് മൈക്കേൾ മൗസ. ഇസ്ലാമിക തീവ്രവാദം പിടിമുറുക്കുന്ന യൂറോപ്പിനെയാണ് ഇപ്പോൾ ഇറാഖിനേക്കാൾ കൂടുതൽ താൻ ഭയപ്പെടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രമുഖ മാധ്യമമായ ‘യൂറോപ്പ്യൻ പോസ്റ്റി’ന് നൽകിയ അഭിമുഖത്തിലാണ് വേരുകളിലേക്ക് മടങ്ങിയെത്താൻ യൂറോപ്പ്യൻ ജനതയ്ക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.

വിശ്വാസാധിഷ്~ിത ജീവിതം, കുടുംബ^ ധാർമിക മൂല്യങ്ങൾക്ക് നൽകിയിരുന്ന പ്രാധാന്യം, വേരുകളിലും സ്വത്വബോധത്തിലുമുള്ള അഭിമാനം എന്നിങ്ങനെ യൂറോപ്പ്യൻ ജനത കാത്തുപരിപാലിച്ചിരുന്ന വ്യവസ്ഥിതികളിൽനിന്ന് അവർ അകലുകയാണ്. തങ്ങളുടെ സംസ്‌കാരത്തെയും മതവിശ്വാസത്തെയും ഉപേക്ഷിച്ച് ആധുനിക ലോകത്തിലെ രോഗിയായ കുഞ്ഞായി യൂറോപ്പ് പരിണമിക്കുകയാണ്.

വ്യാജദൈവത്തെയും അക്രമങ്ങളെയും നാം ഭയപ്പെടണം. എന്നാൽ, സത്യദൈവത്തിൽനിന്ന് നാം അകലരുത്. ലോകത്ത് എവിടെയും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നു, രക്തസാക്ഷികളാക്കപ്പെടുന്നു. എവിടെയും ക്രൈസ്തവരെ പീഡനത്തിനിരയാക്കുന്നത് ഒരേ മതമൗലീകവാദമാണ്. ഫ്രഞ്ച് വൈദികൻ ജാക്വസ് ഹാമലിന്റെയും മറ്റ് പല നിരപരാധികളെയും കൊലപാതകം ഇക്കാര്യങ്ങൾ മനസിലാക്കാൻ യൂറോപ്പിന് ലഭിച്ച അവസരമാണ്.

സത്യദൈവവിശ്വാസം ഉപേക്ഷിച്ചാൽ തീവ്ര ഇസ്ലാമിക വാദത്തിന് വളക്കൂറുള്ള മണ്ണായി മാറും. തങ്ങളെ സ്വീകരിക്കുന്ന രാജ്യത്തെയും ജനതയെയും സേവിക്കാൻ വേണ്ടിയല്ല പലരും യൂറോപ്പിലേക്ക് എത്തുന്നത്. അവർ യൂറോപ്യൻ രാജ്യങ്ങളുടെ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും വകവെക്കാതെ തങ്ങളുടെ നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും സാംസ്‌കാരിക പൈതൃകത്തെ കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിലൂടെയും മാത്രമേ ഇതിന് പരിഹാരം കാണാനാകൂ.

ദൈവത്തെയും മൂല്യങ്ങളെയും എതിർക്കുന്ന തെറ്റായ മതേതര സങ്കൽപ്പത്തിൽനിന്ന് യൂറോപ്പ് പുറത്തുവരണം. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക എന്ന തിരുവചനത്തിന്റെ യഥാർത്ഥ ഉൾപ്പൊരുൾ ഉൾക്കൊള്ളണം. ദൈവവും ഭരണകൂടവും തമ്മിലുള്ള വ്യത്യാസമാണ് മതേതരത്വം മറിച്ച്, വിശ്വാസവും ഭരണകൂടവും തമ്മിലുള്ള എതിർപ്പല്ല. സമീപകാല സംഭവങ്ങളിൽനിന്ന് പാഠം തിരിച്ചറിഞ്ഞ് യൂറോപ്പ് ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?