Follow Us On

23

November

2020

Monday

ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറ ദൈവസ്‌നേഹവും പരസ്‌നേഹവും: പാപ്പ

ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറ ദൈവസ്‌നേഹവും പരസ്‌നേഹവും: പാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറ എന്നത് ദൈവസ്‌നേഹവും പരസ്‌നേഹവുമാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഇവ രണ്ടും കടമ നിർവഹിക്കാനോ കൽപ്പനകൾ അനുസരിക്കാനോ മാത്രമാകരുതെന്നും പാപ്പ പറഞ്ഞു. നിയത്തിലെ ഏറ്റവും പ്രധാനമായ കൽപ്പനകൾ ഏതാണെന്ന നിയമപണ്ഡിതന്റെ ചോദ്യത്തിന് ഈശോ ഉത്തരം നൽകുന്ന തിരുവചനഭാഗത്തെ ആസ്പദമാക്കി ആഞ്ചലൂസ് പ്രാർത്ഥനയിൽ സന്ദേശം നൽകുകയായിരുന്നു പാപ്പ.

ഈ രണ്ട് അടിസ്ഥാന പ്രമാണങ്ങൾ ഉപയോഗിച്ച് എക്കാലത്തെയും വിശ്വാസികൾക്കായി ദൈവം രണ്ട് മൂലക്കല്ലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഒന്നാമത്തേത്, ധാർമികവും മതപരവുമായ ജീവിതം ഉത്കണ്~യും നിർബന്ധിതവുമായ അനുസരണത്തിലേക്ക് ചുരുക്കാനാവില്ല, മറിച്ച്, സ്‌നേഹമായിരിക്കണം അതിന്റെ കേന്ദ്രഭാവം എന്നതാണ്. സ്‌നേഹം ദൈവത്തോടും അയൽക്കാരനോടും ഒരുപോലെ അഭേദ്യമായിരിക്കണം എന്നതാണ് രണ്ടാമത്തെ പ്രമാണം.

പരസ്‌നേഹമില്ലെങ്കിൽ, അയൽക്കാരനോട് സ്‌നേഹം പ്രകടിപ്പിക്കുന്നില്ലെങ്കിൽ ദൈവസ്‌നേഹം ഉണ്ടെന്ന വാദം തെറ്റാണ്. ഇവ രണ്ടും പരസ്പരപൂരകങ്ങളാണ്. ഈ രണ്ട് കൽപ്പനകളിലാണ് ദൈവിക നിയമങ്ങളെല്ലാം ഉൾച്ചേർന്നിരിക്കുന്നത്. ഏതു കൽപ്പന പരിശോധിച്ചാലും അതിൽ ദൈവസ്‌നേഹവും സഹോദരസ്‌നേഹവും ദർശിക്കാനാവും. കർത്താവ് തന്റെ ജനത്തിന് നൽകിയിട്ടുള്ള എല്ലാ പ്രമാണങ്ങളും ദൈവത്തോടും അയൽക്കാരനോടുമുള്ള സ്‌നേഹവുമായി ബന്ധപ്പെട്ടതാണ്. മാത്രമല്ല, കൽപ്പനകളെല്ലാം സ്‌നേഹം നടപ്പാക്കാനും പ്രകടിപ്പിക്കാനും സഹായിക്കുന്നതുമാണ്.

പരസ്‌നേഹമെന്നാൽ സഹോദരനെ ശുശ്രൂഷിക്കുക, ശ്രവിക്കുക, പങ്കുവെക്കുക എന്നിവയാണ്. നമ്മുടെ പരിവർത്തനത്തിന്റെയും വിശുദ്ധിയിലേക്കുമുള്ള യാത്ര എല്ലായ്‌പ്പോഴും അയൽക്കാരനോടുള്ള സ്‌നഹത്തിലാണ് സ്ഥിരീകരിക്കുന്നത്. സഹോദരങ്ങളോട് ഹൃദയം അടയ്ക്കുന്നിടത്തോളം കാലം ക്രിസ്തു ആഗ്രഹിക്കുന്നതുപോലുള്ള ശിഷ്യരാകാൻ നമുക്ക് കഴിയില്ല. ദൈവത്തോടുള്ള സ്‌നേഹം എല്ലാറ്റിനുമുപരിയായി പ്രാർത്ഥനയിലൂടെ വിശിഷ്യാ, ദിവ്യകാരുണ്യാരാധനയിൽ പ്രകടമാണ്. ദൈവത്തിന്റെ ദിവ്യകരുണ സുവിശേഷത്തിൽ അടിയുറച്ച് ജീവിക്കാൻ നമ്മെ വിളിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?