Follow Us On

23

November

2020

Monday

വത്തിക്കാനിലെ ക്രിസ്മസ് തിരുക്കർമങ്ങളിൽ ജനപങ്കാളിത്തം ഒഴിവാക്കും

വത്തിക്കാനിലെ ക്രിസ്മസ് തിരുക്കർമങ്ങളിൽ ജനപങ്കാളിത്തം ഒഴിവാക്കും

വത്തിക്കാൻ സിറ്റി: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ക്രിസ്മസ് തിരുകർമങ്ങളിൽ വിശ്വാസികളുടെ സാന്നിധ്യം ഒഴിവാക്കുമെന്ന് വത്തിക്കാൻ. സ്റ്റേറ്റ് സെക്രട്ടറിയേറ്റ് വിവിധ എംബസികൾക്ക് അയച്ച കത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നയതന്ത്ര പ്രതിനിധികൾക്കും ഇത്തവണത്തെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി ക്രിസ്മസ് തിരുക്കർമങ്ങളിൽ വിശിഷ്ടാതിഥികളായാണ് വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്നത്.

ഈസ്റ്റർ തിരുക്കർമങ്ങളിലും പൊതുജന പങ്കാളിത്തം ഒഴിവാക്കിയിരുന്നു. ഏതാനും ആഴ്ചകളായി കൊറോണാ വൈറസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വലിയ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ആ സാഹചര്യത്തിലാണ് വത്തിക്കാന്റെ തീരുമാനം. എന്നാൽ, തിരുക്കർമങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ തത്‌സമയം സംപ്രേഷണം ചെയ്യും. ക്രിസ്മസ് ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ജനാലയിലൂടെ പാപ്പ നൽകുന്ന ‘ഉർബി എത് ഒർബി’ ആശീർവാദം ഇത്തവണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?