Follow Us On

01

December

2020

Tuesday

ദിവ്യകാരുണ്യ ആരാധനയിൽ മുഴുകാൻ സ്പാനിഷ് നഗരം; ജൂബിലീവർഷത്തിന് വലെൻസിയിൽ തുടക്കമായി

ദിവ്യകാരുണ്യ ആരാധനയിൽ മുഴുകാൻ സ്പാനിഷ് നഗരം; ജൂബിലീവർഷത്തിന് വലെൻസിയിൽ തുടക്കമായി

വലെൻസിയ: അന്ത്യഅത്താഴത്തിൽ ഈശോ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പാനപാത്രം (കാസ) സൂക്ഷിച്ചിരിക്കുന്നതിലൂടെ സുപ്രശസ്തമായി മാറിയ സ്‌പെയിനിലെ വലെൻസിയ നഗരം ദിവ്യകാരുണ്യ ജൂബിലി വർഷത്തിലേക്ക്. പ്രാദേശികസഭയെ ഊർജസ്വലമാക്കാൻ അഞ്ച് വർഷം കൂടുമ്പോൾ ജൂബിലി ആഘോഷിക്കാൻ ഫ്രാൻസിസ് പാപ്പ അനുമതി നൽകിയശേഷമുള്ള രണ്ടാമത്തെ ജൂബിലിയാണിത്. 2015ലായിരുന്നു ആദ്യത്തെ ജൂബിലി ആഘോഷം.

‘ചാലിസ് ഓഫ് ദ പാഷൻ’ എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. ‘ഹോളി ഗെയ്ൽ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന വലെൻസിയയിലെ പാനപാത്രം വിശ്വാസികൾക്ക് മുന്നിൽ വിചിന്തനവിഷയമായി സമർപ്പിച്ച് സ്പാനിഷ് കർദിനാൾ അന്റോണിയോ കാനിസാരെസ് ജൂബിലി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച്, ‘ഹോളി ഗെയ്ൽ’ പ്രതിഷ്~ിതമായിരിക്കുന്ന വലെൻസിയ കത്തീഡ്രലിൽ ക്രിസ്തുവിന്റെ പീഡാസഹനവുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകളും എത്തിച്ചിട്ടുണ്ട്.

യേശുവിന്റെ കിരീടത്തിൽ നിന്നുള്ള മുള്ള്, ഈശോയെ തറച്ച കുരിശിന്റെ ഭാഗം, മരിക്കുമുമ്പ് കുടിക്കാൻ വിനാഗിരി നൽകിയ പഞ്ഞിയുടെ ഭാഗം തുടങ്ങിയവയാണ് കത്തീഡ്രലിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദിവ്യകാരുണ്യ ആരാധന ഉൾപ്പെടെ വിശേഷാൽ തിരുക്കർമങ്ങളും വർഷാചരണത്തോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. തക്കതായ ഒരുക്കത്തോടെ കത്തീഡ്രലിലേക്ക് തീർത്ഥാടനം നടത്തി പ്രാർത്ഥിക്കുന്നവർക്ക് ദണ്ഡവിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ക്രിസ്തു ഏറ്റെടുത്ത സഹനങ്ങളും വേദനകളും ധ്യാനവിഷയമാക്കി മുന്നേറാൻ ഈ ജൂബിലീവർഷം സഹായിക്കുമെന്ന് കർദിനാൾ അന്റോണിയോ വ്യക്തമാക്കി. ‘നമുക്ക് കൂടുതൽ അനുകമ്പയുള്ളവരാകാം. സർവ മനുഷ്യരുടെയും വിശിഷ്യാ, കുടിയേറ്റക്കാരുടെയും ഭവനരഹിതരുടെയും അനാഥരുടെയും കഷ്ടപ്പാടുകൾ നമ്മുടേതുകൂടിയായി ഉൾക്കൊള്ളാം. ആ ബോധ്യത്തോടെ ആവശ്യത്തിലായിരിക്കുന്നവരെ സഹായിക്കാൻ ഈ ജൂബിലി വർഷം ഓരോ വിശ്വാസിയെയും പ്രാപ്തരാക്കട്ടെ,’ അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?