Follow Us On

01

December

2020

Tuesday

സംവരണ വിദ്യാഭ്യാസ വിഷയങ്ങള്‍: സീറോ മലബാര്‍ സഭാനേതൃത്വം മുഖ്യമന്ത്രിയെ കണ്ടു

സംവരണ വിദ്യാഭ്യാസ വിഷയങ്ങള്‍: സീറോ മലബാര്‍ സഭാനേതൃത്വം മുഖ്യമന്ത്രിയെ കണ്ടു

നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്ത് നിലവില്‍വന്ന സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 10% സംവരണത്തെക്കുറിച്ചും അധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തരനടപടി ആവശ്യപ്പെട്ടും സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്തും കണ്‍വീനര്‍ ബിഷപ് തോമസ് തറയിലും തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കി. ഇ. ഡബ്ലിയു. എസ് സംവരണം കേരളത്തില്‍ നടപ്പിലാക്കിയ സര്‍ക്കാരിനെ അഭിനന്ദിച്ച പ്രതിനിധി സംഘം പി. എസ്. സി. നിയമനങ്ങളില്‍ 2019 ജനുവരി മുതല്‍ മുന്‍കാലപ്രാബല്യം കൂടി നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംവരണാവകാശം നിശ്ചയിക്കുന്നതില്‍ കേന്ദ്രം നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് പുനഃപരിശോധിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനു വേണ്ടി, അധ്യാപകനിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടങ്ങിയ നിവേദനം ഇന്റര്‍ചര്‍ച്ച് വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ആര്‍ച്ച്ബിഷപ് താഴത്ത് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. ന്യൂനപക്ഷ മനേജ്‌മെന്റുകള്‍ക്ക് ഭരണഘടന അനുവദിച്ചുതരുന്ന നിയമനാവകാശം നിലനിര്‍ത്തിക്കൊണ്ട് ഒറ്റത്തവണ ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?