Follow Us On

01

December

2020

Tuesday

ഭിന്നശേഷിയുള്ളവര്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണം

ഭിന്നശേഷിയുള്ളവര്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണം

ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് 19 അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയിലൂടെ ഭിന്നശേഷിയുള്ളവര്‍ക്ക് ലഭ്യമാക്കുന്ന അവശ്യമരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ളവരെ മാറ്റി നിര്‍ത്താതെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കോവിഡിന്റെ സാഹചര്യത്തില്‍ അനുവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം, എറണാകുളം ജില്ലകളിലെ അമ്പതോളം പേര്‍ക്കാണ് അവശ്യ മരുന്നുകള്‍ ലഭ്യമാക്കിയത്. എല്ലാ മാസവും ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കത്തക്കവിധത്തിലാണ് കാരുണ്യദൂത് പദ്ധതി നടപ്പിലാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?