Follow Us On

01

December

2020

Tuesday

ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത

ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത

മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ അധ്യക്ഷനും മെത്രാപ്പോലീത്തയുമായി ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്തയെ സഭാ സൂന്നഹദോസ് നിയമിച്ചു. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത കാലം ചെയ്തതിനെത്തുടര്‍ന്നാണ് പുതിയ മെത്രാപ്പോലീത്തയുടെ നിയമനം. സഭയുടെ സീനിയര്‍ എപ്പിസ്‌കോപ്പ ആയിരുന്ന മാര്‍ തിയഡോഷ്യസ്, ജൂലൈ 12-നാണ് സഫ്രഗന്‍ മെത്രാപ്പോലീത്തയായി ചുമതലയേറ്റത്. റാന്നി-നിലയ്ക്കല്‍, മുംബൈ ഭദ്രാസനങ്ങളുടെ ചുമതല വഹിച്ചുവരികയായിരുന്നു. 1973-ല്‍ വൈദികപട്ടം സ്വീകരിച്ച ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, 1989-ന് മേല്‍പ്പട്ടക്കാരനായി അഭിഷിക്തനായി. കുന്നംകുളം-മലബാര്‍, തിരുവനന്തപുരം-കൊല്ലം, ചെന്നൈ-ബംഗളൂരു, മലേഷ്യ-സിംഗപ്പൂര്‍-ഓസ്‌ട്രേലിയ, നോര്‍ത്ത് അമേരിക്ക-യൂറോപ്പ് എന്നീ ഭദ്രാസനങ്ങളുടെ എപ്പിസ്‌കോപ്പയായിരുന്നു. മാര്‍ തിയഡോഷ്യസിന്റെ മെത്രാപ്പോലീത്ത സ്ഥാനാരോഹണം കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നവംബര്‍ 14-ന് തിരുവല്ല മാര്‍ അലക്‌സാണ്ടര്‍ മാര്‍ത്തോമാ ഹാളിലെ പ്രത്യേക മദ്ബഹയില്‍ നടക്കും. സഫ്രഗന്‍ മെത്രാപ്പോലീത്ത സ്ഥാനം സ്വീകരിച്ച അതേവര്‍ഷം തന്നെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെടുന്നുവെന്ന് അപൂര്‍വ ബഹുമതിയും മാര്‍ തിയഡോഷ്യസിനുണ്ട്. നിരണം-മാരാമണ്‍ ഭദ്രാസനങ്ങളുടെ അധ്യക്ഷപദവിയും മാര്‍ത്തോമാ മെത്രാപ്പോലീത്തയ്ക്കാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?