Follow Us On

23

November

2020

Monday

ശ്രീലങ്കയിലെ ഭീകരാക്രമണം: ദൈവാലയത്തിൽ പ്രാർത്ഥനാനിരതനായി മൈക്ക് പോംപിയോ

ശ്രീലങ്കയിലെ ഭീകരാക്രമണം: ദൈവാലയത്തിൽ പ്രാർത്ഥനാനിരതനായി മൈക്ക് പോംപിയോ

കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിലുണ്ടായ (ഏപ്രിൽ 21) തീവ്രവാദ അക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മരണാജ്ഞലി അർപ്പിക്കാൻ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കൊച്ചീക്കാട സെന്റ് ആന്റണീസ് ദൈവാലയം സന്ദർശിച്ചു. ശ്രീലങ്കൻ പര്യടനത്തിനെത്തിയ അദ്ദേഹം ഭാര്യയ്‌ക്കൊപ്പമാണ് ഭീകരാക്രമണമുണ്ടായ സെന്റ് ആന്റണീസ് ദൈവാലയത്തിലെത്തി പുഷ്പചക്രം അർപ്പിച്ച് മൗനമായി പ്രാർത്ഥിച്ചത്.

ഈസ്റ്റർ ദിനത്തിൽ മൂന്നു ക്രിസ്ത്യൻ ദൈവാലയങ്ങളിലും ഹോട്ടലുകളിലുമുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 258 പേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക തീവ്രവാദികൾ നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ സ്ഥലങ്ങളിലൊന്നായ സെന്റ് ആന്റണീസ് ദൈവാലയത്തിൽ താൻ പുഷ്പചക്രം അർപ്പിച്ച വിവരം അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. തീവ്രവാദത്തെ പരാജയപ്പെടുത്താനും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും തങ്ങൾ ശ്രീലങ്കൻ ജനതയോടും ലോകത്തോടുമൊപ്പം നിൽക്കുന്നുവെന്നും പോംപിയോ കുറിച്ചു.

ഐസിസ് തീവ്രവാദികളുമായി ബന്ധമുള്ള ‘തൗഹീദ് ജമാത്ത്’ ഭീകരസംഘടനയിലെ ഒൻപത് ഭീകരരാണ് ചാവേർ ആക്രമണം നടത്തിയത്. സ്‌ഫോടനത്തിൽ 11 ഇന്ത്യക്കാരും അഞ്ച് അമേരിക്കക്കാരും കൊല്ലപ്പെട്ടു. 93 പേർ കൊല്ലപ്പെട്ടത് സെന്റ് ആന്റണീസ് ദൈവാലയത്തിലെ അക്രമണത്തിലാണ്. ഭീകരാക്രമണത്തിൽ തകർന്ന ദൈവാലയം പുനരുദ്ധാരണം നടത്തി മൂന്നു മാസത്തിനുശേഷം ആരാധനയ്ക്കായി തുറന്നു നൽകിയിരുന്നു. ശ്രീലങ്കൻ പര്യടനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെന്റ് ആന്റണീസ് ദൈവാലയത്തിലെത്തി കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?