Follow Us On

01

December

2020

Tuesday

ഫ്രാൻസിലെ ക്രിസ്ത്യൻ ദൈവാലയത്തിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

ഫ്രാൻസിലെ ക്രിസ്ത്യൻ ദൈവാലയത്തിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

പാരീസ്: ചരിത്രാധ്യാപകൻ സാമുവൽ പാറ്റി അരുംകൊലചെയ്യപ്പെട്ടതിന്റെ നടുക്കം മാറുംമുമ്പ് ഫ്രാൻസിൽ വീണ്ടും ഇസ്ലാമിക തീവ്രവാദി അക്രമണം. നീസ് നഗരത്തിലെ നോട്രഡാം ബസിലിക്കയിലുണ്ടായ അക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം രാവിലെ ഒൻപതിന് കത്തി ഉപയോഗിച്ച് നടത്തിയ അക്രമണത്തിൽ ഒരാളുടെ ശിരസ് അറുത്തുമാറ്റിയെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിനിടയിലും ആക്രമണത്തിനുശേഷവും ജിഹാദി ഇസ്ലാമിക മുദ്രാവാക്യം ആവർത്തിച്ച് ആക്രോശിച്ചെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നു.

വൃദ്ധയുൾപ്പെടെ രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. നിരവധി തവണ കത്തിക്കുത്തേറ്റ സ്ത്രീ സമീപത്തെ കടയിലേക്ക് പ്രാണരക്ഷാർത്ഥം ഓടിക്കയറിയെങ്കിലും അവരുടെ ജീവൻ രക്ഷിക്കാനായില്ല. ആക്രമണം ഭീകര പ്രവർത്തനമാണെന്ന് നീസ് മേയർ പ്രതികരിച്ചു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും മേയർ ക്രിസ്റ്റ്യൻ എസ്‌ട്രോസി ട്വിറ്ററിൽ വ്യക്തമാക്കി.

പ്രവാചകനിന്ദയുള്ള കാർട്ടൂൺ ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്കു മുന്നിൽ പ്രദർശിപ്പിച്ചതിന്റെ പേരിലാണ് ദിവസങ്ങൾക്കുമുമ്പ് സാമുവൽ പാറ്റി എന്ന അധ്യാപകൻ പൊതുനിരത്തിൽ കഴുത്തറുത്ത് കൊല്ലപ്പെട്ടത്. പാറ്റിയുടെ കൊലപാതകത്തിനുശേഷം ഇത്തരം കാർട്ടൂണുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവകാശം രാജ്യത്തുണ്ടെന്ന കാര്യം ഫ്രഞ്ച് ഉദ്യോഗസ്ഥർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. അതിനാൽ, ഇപ്പോഴത്തെ അക്രമണത്തിന്റെ കാരണം അതുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?