പ്രമുഖ ഗുജറാത്തി എഴുത്തുകാരൻ സ്പാനിഷ് വൈദികൻ കാര്‍ലോസ് ഗോണ്‍സാലസ് വാലസ് അന്തരിച്ചു.
സ്പെയിനിലായിരുന്നു അന്ത്യം. 95 വയസുള്ള അദ്ദേഹം ഒരു ഗുജറാത്തുകാരനായി ജീവിച്ചു. 78 പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഫാ. വാലസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും അനുശോചനം അറിയിച്ചു.
“ഫാ. വാലസ് ഏവർക്കും പ്രത്യേകിച്ച് ഗുജറാത്തുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഗണിതം, ഗുജറാത്തി സാഹിത്യം തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം വ്യത്യസ്ത സംഭാവനകൾ നൽകി. സമൂഹത്തെ സേവിക്കുന്നതിലും അദ്ദേഹത്തിന് അതിയായ താൽപ്പര്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഖേദിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവു സമാധാനത്തില്‍ വിശ്രമിക്കട്ടെ. പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ അനേകം വര്‍ഷം ഗണിതശാസ്ത്ര അധ്യാപകനായിരുന്നു അദ്ദേഹം. ഈശോസഭ വൈദികനായ ഫാ. വാലസ് സ്പെയിനിലെ ലോഗ്രോനോയിലാണു ജനിച്ചത്. പതിനഞ്ചാം വയസില്‍ മിഷ്ണറി പ്രവര്‍ത്തനത്തിനായി ഇന്ത്യയിലെത്തി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ വി ദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ പ്രൊഫെസ്റർ ആയത്.
Leave a Comment
Your email address will not be published. Required fields are marked with *