Follow Us On

29

March

2024

Friday

കണ്ണൂരിന്റെ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓർമ്മയാചരിച്ചു

കണ്ണൂരിന്റെ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓർമ്മയാചരിച്ചു
കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ  കണ്ണൂർ രൂപതാസമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ബിഷപ്പ്സ് ഹൌസിൽ വച്ച് നടന്ന ചടങ്ങിൽ കണ്ണൂർ രൂപതയുടെ 22 ആം സ്ഥാപനദിനത്തിന്റെ പൊതു സമ്മേളനം കണ്ണൂർ രൂപത ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.  കണ്ണൂർ രൂപതയുടെ ചരിത്ര പാരമ്പര്യം കേരള സഭയിലെ തന്നെ നാഴികകല്ലുകളിൽ ഒന്നാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈശോ സഭാ വൈദീകനായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ കണ്ണൂരിൽ വന്നു സഭ സ്ഥാപിച്ചതും അന്ന് തുടങ്ങിയ ക്രൈസ്തവ പാരമ്പര്യം കണ്ണൂരിനു അവകാശപ്പെടാവുന്നതാണെന്നും സ്ഥാപനദിന ആഘോഷവേളയിൽ അദ്ദേഹം അനുസ്മരിച്ചു.
 പോർച്ചുഗീസ് മിഷനറിമാർ സ്ഥാപിച്ച രണ്ടാമത്തെ ആശുപത്രി കണ്ണൂരിൽ ആണെന്നും, ആദ്യകാല കുടിയേറ്റ ക്രൈസ്തവർക്ക് അത്താണിയും ആലംബവും ആയതു കണ്ണൂർ രൂപതയാണെന്നും  തലശേരി അതിരൂപത സഹായ മെത്രാൻ മാർ  ജോസഫ്  പാംപ്ലാനി അഭിപ്രായപ്പെട്ടു. ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതലയുടെ ഏഴാമത്തെ പുസ്തകമായ “ഒപ്പരം” പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?