Follow Us On

29

March

2024

Friday

മേഖലയിലെ ക്രിസ്ത്യൻ ആരാധനാലയങ്ങൾ സംരക്ഷിക്കും; റഷ്യൻ പ്രസിഡന്റിന് ഉറപ്പ് നൽകി അസർബൈജാൻ

മേഖലയിലെ ക്രിസ്ത്യൻ ആരാധനാലയങ്ങൾ സംരക്ഷിക്കും; റഷ്യൻ പ്രസിഡന്റിന് ഉറപ്പ് നൽകി അസർബൈജാൻ

യെരെവാൻ: സമാധാന കരാർ പ്രകാരം അർമേനിയൻ ക്രൈസ്തവർ അധിവസിക്കുന്ന തർക്ക മേഖല മുസ്ലീം രാജ്യമായ അസർബൈജാൻ ഏറ്റെടുക്കുമ്പോൾ, അവിടത്തെ ക്രിസ്ത്യൻ ദൈവാലയങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പുപറഞ്ഞ് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് ദൈവാലയങ്ങൾ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത അസർബൈജാൻ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയത്.

‘നാഗാർണോ- കരാബാക്’ പ്രദേശത്തെ ചൊല്ലി അർമേനിയയും അസർബൈജാനും തമ്മിൽ ആഴ്ചകൾ നീണ്ടുനിന്ന സംഘർഷത്തിന്, റഷ്യൻ മധ്യസ്ഥതയിൽ നടന്ന സമാധാന നീക്കത്തിലൂടെയാണ് വിരാമമായത്. അർമേനിയയും അസർബൈജാനും തമ്മിൽ ഒപ്പുവെച്ച സമാധാന കരാർ പ്രകാരം നാഗാർനോ- കാരബാക്കിന്റെ ഒരു ഭാഗവും സമീപപ്രദേശങ്ങളും അസർബൈജാന് ലഭിക്കും.

തങ്ങളുടെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ അസർബൈജാൻ കൈവശപ്പെടുത്തുമ്പോൾ ക്രിസ്ത്യൻ ദൈവാലയങ്ങൾ തകർക്കപ്പെടാനുള്ള സാധ്യത അർമീനിയ മുന്നോട്ടുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അസർബൈജാൻ പ്രധാനമന്ത്രിയുടെ വാഗ്ദാനം. മാത്രമല്ല, ദൈവാലയങ്ങൾ ക്രൈസ്തവ വിശ്വാസികൾക്ക് ഉപയോഗിക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അർമേനിയ ക്രിസ്ത്യൻ രാജ്യവും അസർബൈജാൻ മുസ്ലീം രാജ്യവുമാണ്. ഒരിക്കൽ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു ഇവ രണ്ടും. ‘നാഗോർണോ കരാബാക് റിപ്പബ്ലിക്കി’നെ അന്താരാഷ്ട്ര സമൂഹം അസർബൈജാന്റെ ഭാഗമായാണ് കരുതുന്നതെങ്കിലും അർമേനിയൻ വംശജരായ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയാണിത്. ഈ സ്ഥലവും സമീപ സ്ഥലങ്ങളും 1994മുതൽ അർമേനിയയുടെ അധീനതയിലാണ്. എന്നാൽ, ഇത് പിടിച്ചെടുക്കാൻ അസർബൈജാൻ കഴിഞ്ഞ സെപ്റ്റംബറിൽ സൈനിക ആക്രമണം ആരംഭിക്കുകയായിരുന്നു.

അസർബൈജാൻ പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. അർമേനിയൻ അപ്പസ്‌തോലിക്ക് ചർച്ചിന്റെ ഡാഡിവാങ്ക് എന്ന സന്യാസ ആശ്രമം സ്ഥിതി ചെയ്യുന്ന കൽബജാർ എന്ന പ്രദേശം കഴിഞ്ഞ ദിവസം അസർബൈജാനു കൈമാറിയിട്ടുണ്ട്. സന്യാസ ആശ്രമത്തിലെ ജീവനക്കാർ ഇവിടെനിന്ന് നിരവധി വിശുദ്ധ വസ്തുക്കൾ മാറ്റിയത് പ്രസ്തുത ആശങ്കമൂലമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മേഖലയിൽനിന്ന് ക്രൈസ്തവർ പലായനം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?