Follow Us On

29

March

2024

Friday

തൊഴില്‍ നൈപുണ്യം പുരോഗതിയ്ക്ക് അനിവാര്യം – മാര്‍ മാത്യു മൂലക്കാട്ട്

തൊഴില്‍ നൈപുണ്യം  പുരോഗതിയ്ക്ക് അനിവാര്യം – മാര്‍ മാത്യു മൂലക്കാട്ട്

അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനങ്ങളും നാടിന്റെ പുരോഗതിയ്ക്ക് അനിവാര്യമെന്ന് കോട്ടയം അതിരൂപത മെത്രാപ്പൊലിത്ത മാര്‍ മാത്യു മൂലക്കാട്ട്.  അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസതൊഴില്‍ നൈപുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഭ്യമാക്കുന്ന ധന സഹായ വിതരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിയുടെ നടുവിലും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഭാഗമായി 20 കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ തൊഴില്‍ ആവശ്യങ്ങള്‍ക്കുമായി എട്ട് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി എണ്ണൂറ്റിയമ്പത് രൂപയുടെ ധന സഹായം ലഭ്യമാക്കി.  പദ്ധതിയുടെ ഭാഗമായി മുന്നൂറോളം കുടുംബങ്ങള്‍ക്കാണ് വിവിധങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കിവരുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?