Follow Us On

01

December

2020

Tuesday

ഉണ്ണീശോയെ വരവേൽക്കാൻ ‘ചെയിൻ ബൈബിൾ റീഡിംഗ്’; തയാറെടുത്ത് ന്യൂസിലാൻഡിലെ സീറോ മലബാർ യുവജനങ്ങൾ

ഉണ്ണീശോയെ വരവേൽക്കാൻ ‘ചെയിൻ ബൈബിൾ റീഡിംഗ്’; തയാറെടുത്ത് ന്യൂസിലാൻഡിലെ സീറോ മലബാർ യുവജനങ്ങൾ

ഓക്‌ലാൻഡ്: ക്രിസ്മസിനായി ലോകമെങ്ങും ഒരുങ്ങുമ്പോൾ, രാപ്പകൽ വിത്യാസമില്ലാതെ ആറ് ദിനം നീളുന്ന അഖണ്ഡ ബൈബിൾ പാരായണം ഒരുക്കി (ചെയിൻ ബൈബിൾ റീഡിംഗ്) ഉണ്ണീശോയെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് ന്യൂസിലാൻഡിലെ സീറോ മലബാർ യുവജനങ്ങൾ. ഡിസംബർ 18 മുതൽ ഡിസംബർ 23വരെ ‘സൂം’ ആപ്ലിക്കേഷനിലൂടെ ക്രമീകരിക്കുന്ന ‘ചെയിൻ ബൈബിൾ റീഡിംഗി’ൽ ഉൽപ്പത്തി മുതൽ വെളിപാട് വരെയുള്ള എല്ലാ ഭാഗങ്ങളും വായിക്കും.

മെൽബൺ സീറോ മലബാർ ബിഷപ്പും ന്യൂസിലൻഡിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററുമായ മാർ ബോസ്‌കോ പുത്തൂർ ഡിസംബർ 18ന് ന്യൂസിലാൻഡ് സമയം വൈകിട്ട് 7.00ന് ബൈബിൾ വായിച്ചുകൊണ്ട് ‘ചെയിൻ ബൈബിൾ റീഡിംഗ്’ ഉദ്ഘാടനം ചെയ്യും. ഒരോരുത്തരും അര മണിക്കൂർ സമയമാണ് ബൈബിൾ വായിക്കുക. യുവജങ്ങൾക്കൊപ്പം പ്രായഭേദമെന്യേ കുടുംബാംഗങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് (എസ്.എം.വൈ.എം) ‘ചെയിൻ ബൈബിൾ റീഡിംഗ്’ ക്രമീകരിച്ചിരിക്കുന്നത്.

ഗർഭച്ഛിദ്രം, സ്വവർഗ വിവാഹം എന്നീ മാരക പാപങ്ങൾ പെരുകി അന്ധകാരം വ്യാപിക്കുന്ന ലോകത്തിൽ ഒരിക്കലും പരാജയപ്പെടാത്ത ദൈവവചനത്തിൽ അടിയുറച്ചു വളരാൻ യുവജനങ്ങളെയും കുടുംബങ്ങളെയും സജ്ജരാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.സീറോ മലബാർ സഭ ന്യൂസിലൻഡ് നാഷണൽ കോർഡിനേറ്റർ ഫാ. ജോർജ് അരീക്കൽ ഉൾപ്പെടെയുള്ള വൈദികരിൽനിന്നും യുവജനങ്ങളിൽനിന്നും കുടുംബങ്ങളിൽനിന്നും വലിയ പ്രോത്‌സാഹനമാണ് സംരംഭത്തിന് ലഭിക്കുന്നതെന്നും സംഘാടകർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?