Follow Us On

01

December

2020

Tuesday

പരിശുദ്ധ അമ്മയെ മാതൃകയാക്കാം; ദൈവഹിതത്തിനായി തുറന്നഹൃദയത്തോടെ പ്രാർത്ഥിക്കാമെന്നും പാപ്പ

പരിശുദ്ധ അമ്മയെ മാതൃകയാക്കാം; ദൈവഹിതത്തിനായി തുറന്നഹൃദയത്തോടെ പ്രാർത്ഥിക്കാമെന്നും പാപ്പ

വത്തിക്കാൻ സിറ്റി: ദൈവഹിതത്തിന് വിധേയമാം വിധം തുറന്ന ഹൃദയത്തോടെ പ്രാർത്ഥിക്കാൻ നമ്മുടെ ഹൃദയങ്ങളെ ഒരുക്കുന്നത് പരിശുദ്ധ അമ്മയാണെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ദൈവഹിതത്തിന് സ്വയം വിട്ടുകൊടുത്ത പരിശുദ്ധ അമ്മതന്നെയാണ് ഇത്തരത്തിൽ ഹൃദയം തുറന്ന് പ്രാർത്ഥിക്കുന്നതിനുള്ള ഏറ്റവും മികച്ച മാതൃകയെന്നും പാപ്പ പറഞ്ഞു. ബനധനാഴ്ചത്തെ പ്രതിവാര കൂടിക്കാഴ്ചയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനുവും വരെ പ്രാർത്ഥനയിലൂടെ ക്രിസ്തുവിനോട് ചേർന്നുനിന്നവളാണ് പരിശുദ്ധ അമ്മ. ചുറ്റിലും നടക്കുന്ന എല്ലാ കാര്യങ്ങളെയും ഹൃദയത്തിൽ സൂക്ഷിക്കുകയും ദൈവവുമായുള്ള സംഭാഷണത്തിൽ അവ കൊണ്ടുവരുകയും ചെയ്തു. തുറന്ന മനസ്സും വിനയവുമാണ് ഹൃദയംഗമമായ പ്രാർത്ഥനക്കുവേണ്ടതെന്നും പരിശുദ്ധ അമ്മ കാണിച്ചുതരുകയാണ്.

കർത്താവേ, നിനക്ക് എന്താണ് വേണ്ടത്, എപ്പോളാണ്, എങ്ങനെയാണ് വേണ്ടത് എന്ന തുറന്ന മനോഭാവാമാണ് നമുക്ക് പ്രാർത്ഥിക്കുമ്പോൾ ഉണ്ടാവേണ്ടത്. ഒരുപക്ഷേ വാക്കുകളിലൂടെയല്ലാതെ നമ്മെതന്നെ ദൈവത്തിന് സ്വയം സമർപ്പിച്ചുകൊണ്ട് നമുക്ക് ലളിതമായി പ്രാർത്ഥിക്കാൻ കഴിയുമെന്നും പാപ്പ പറഞ്ഞു.

ദൈവം തന്റെ പാതയുടെ നിയന്ത്രണം ഏറ്റെടുക്കാനും അവൻ ആഗ്രഹിക്കുന്നിടത്തേക്ക് അവളെ നയിക്കാനും കാത്തിരുന്നവളാണ് പരിശുദ്ധ അമ്മ. ഗബ്രിയേൽ ദൂതൻ മംഗളവാർത്ത അറിയിച്ചപ്പോൾ തനിക്ക് വളരെയധികം പ്രയാസകരമായ പരീക്ഷണങ്ങൾ വരുത്തുമെന്ന് തോന്നിയെങ്കിലും അതെ എന്ന് ഉത്തരം നല്കി ഭയത്തെ നിരസിക്കുകയായിരുന്നു പരിശുദ്ധ അമ്മ.

അതായത് അസ്വസ്ഥമായ ഹൃദയങ്ങളെ ശാന്തമാക്കാനും പരിവർത്തനം ചെയ്യാനും പ്രാർത്ഥനയ്ക്ക് കഴിയും. ദൈവം നൽകുന്ന ഓരോ ദിവസവും ഒരു വിളി ആണെന്ന് നാം മനസ്സിലാക്കുമ്പോൾ നമ്മുടെ ഹൃദയം വിശാലമാവുകയും സ്വീകരിക്കുകയും ചെയ്യും. അപ്പോൾ കർത്താവേ ജീവിത വഴിയുടെ ഓരോ ഘട്ടത്തിലും നിന്റെ ഹിതമനുസരിച്ച് ജീവിക്കുന്നതിന് സന്നിഹിതമാണെന്ന് വാഗ്ദാനം ചെയ്യാൻ നമുക്ക് സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?